ചാലക്കുടിയിലെ ജ്വല്ലറിയിൽ വന്‍ കവര്‍ച്ച

  

Last Updated : Jan 29, 2018, 04:04 PM IST
ചാലക്കുടിയിലെ ജ്വല്ലറിയിൽ വന്‍ കവര്‍ച്ച

ചാലക്കുടി: ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന ഇടശ്ശേരി ജ്വല്ലറിയിൽ വൻ കവർച്ച. കടയുടെ പിൻഭാഗത്തുള്ള ഭിത്തി തുരന്ന് നടത്തിയ മോക്ഷണത്തിൽ 20  കിലോ സ്വർണവും ആറ്  ലക്ഷം രൂപയും നഷ്ട്ടപ്പെട്ടു. നാല് കോടി രൂപയുടെ സ്വർണ്ണമാണ് മോഷ്ടാക്കൾ അപഹരിച്ചത്.

ഞായറാഴ്ചയായതിനാൽ ഇന്നലെ കട തുറന്നിരുന്നില്ല. അതുകൊണ്ട് മോക്ഷണം നടന്നത് ഇന്നലെയാകാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം.

ജ്വല്ലറിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ  പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ അന്വേഷണത്തിനായി ഫോറൻസിക് വിദഗ്ധർ ഉൾപ്പടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

Trending News