ഒന്ന് ശ്രദ്ധിക്കൂ!! യുകെ, ഇറ്റലി പൗരന്മാരുടെ സഞ്ചാര പാത...

കോവിഡ് 19 സ്ഥിരീകരിച്ച യുകെ, ഇറ്റലി പൗരന്മാര്‍ സഞ്ചരിച്ച  സ്ഥലങ്ങളുടെ  റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മൂന്നാറിലും തിരുവനന്തപുരത്തുമായി ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങളാണ് അധികൃതര്‍ തിരിച്ചറിഞ്ഞത്.

Last Updated : Mar 16, 2020, 07:01 AM IST
ഒന്ന് ശ്രദ്ധിക്കൂ!! യുകെ, ഇറ്റലി പൗരന്മാരുടെ സഞ്ചാര പാത...

തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച യുകെ, ഇറ്റലി പൗരന്മാര്‍ സഞ്ചരിച്ച  സ്ഥലങ്ങളുടെ  റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മൂന്നാറിലും തിരുവനന്തപുരത്തുമായി ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങളാണ് അധികൃതര്‍ തിരിച്ചറിഞ്ഞത്.

റൂട്ട് മാപ്പ് പ്രകാരം പ്രസ്തുത തീയതിയില നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്‍റെ  സ്‌കീനിംഗിന് വിധേയരാകണം.

തിരുവനന്തപുരം കളക്ടറാണ് ഇറ്റലി പൗരന്‍റെ യാത്രാ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പ് പുറത്ത് വിട്ടത്. ആരോഗ്യ വകുപ്പ് അധികൃതരാണ് യുകെ പൗരന്‍റെ യാത്രാ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പ് പുറത്ത് വിട്ടത്.

അതേസമയം, കോവിഡ്-19 ബാധിച്ച് സംസ്ഥാനത്ത് ആകെ 21 പേരാണ് ചികിത്സയിലുള്ളത്.

രണ്ട് പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. സ്പെയ്നില്‍ നിന്നും മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കും ബ്രിട്ടീഷ് പൗരനുമാണ് ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

Trending News