Schools Reopen: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്നു മുതൽ തുറക്കും

Schools Reopen: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ച സ്‌കൂളുകൾ നീണ്ട ഇടവേളക്ക് ശേഷം ഇന്ന് മുതൽ തുറക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 14, 2022, 07:56 AM IST
  • സ്‌കൂളുകൾ നീണ്ട ഇടവേളക്ക് ശേഷം ഇന്ന് മുതൽ തുറക്കുന്നു
  • ഇന്നു മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്
  • ഈ മാസം 21 മുതല്‍ ക്ലാസുകള്‍ പഴയ രീതിയിൽ അതായത് രാവിലെ മുതൽ വൈകുന്നേരം വരെ ആരംഭിക്കും
Schools Reopen: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്നു മുതൽ തുറക്കും

തിരുവനന്തപുരം: Schools Reopen: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ച സ്‌കൂളുകൾ നീണ്ട ഇടവേളക്ക് ശേഷം ഇന്ന് മുതൽ തുറക്കുന്നു. രണ്ടാം തരംഗം അവസാനിച്ചതോടെ സ്‌കൂളുകള്‍ ഭാഗികമായി തുറന്നിരുന്നുവെങ്കിലും മൂന്നാം തരംഗം വ്യാപിച്ചതോടെ വീണ്ടും സ്‌കൂളുകൾ അടയ്ക്കുകയായിരുന്നു. 

ഇന്നു മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ തുടരുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി (V Sivankutty) അറിയിച്ചു. ഈ മാസം 21 മുതല്‍ ക്ലാസുകള്‍ പഴയ രീതിയിൽ അതായത് രാവിലെ മുതൽ വൈകുന്നേരം വരെ ആരംഭിക്കും.  എങ്കിലും പ്രീ പ്രൈമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Also Read: ഫെബ്രുവരി 21 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്; ഹാജർ നിർബന്ധം, വൈകുന്നേരം വരെ ക്ലാസുകൾ

ഇത് കൂടാതെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍പൊതു അവധി ദിവസങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമായിരിക്കും. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കുന്നതെന്നും. എല്ലാ ക്ലാസുകളിലും ഇത്തവണ വാര്‍ഷിക പരീക്ഷകള്‍ നടത്തുമെന്നും. എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, എച്ച്എസ്ഇ മോഡല്‍ പരീക്ഷകള്‍മാര്‍ച്ച് 14 മുതല്‍ തുടങ്ങുമെന്നും മന്ത്രി സൂചിപ്പിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ +2, പത്താം ക്ലാസുകളിലെ ഓരോ അധ്യാപകനും ഓരോ വിഷയത്തിലും തങ്ങൾ  പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപ്പോര്‍ട്ട് നല്‍കണം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേകം കര്‍മ്മപദ്ധതി തയാറാക്കണം. 21 മുതല്‍ പിടിഎ യോഗങ്ങള്‍ ചേരണം.  കൂടാതെ അറ്റന്‍ഡന്‍സ് നിര്‍ബന്ധമാണ്.  അതുകൊണ്ടുതന്നെ സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ടുള്ളവരൊഴികെ ബാക്കിയുള്ളവര്‍ സ്‌കൂളിലെത്തണമെന്ന നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്.  കൂടാതെ ഹാജര്‍ നില പരിശോധിച്ച്, ക്ലാസിലെത്താത്തവരെ എത്തിക്കാന്‍ അധ്യാപകര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. 

Also Read: PSLV-C52: പിഎസ്എൽവി സി 52 വിക്ഷേപിച്ചു; മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ 

സർക്കാരിന്റെ ഈ തീരുമാനം കേന്ദ്രീയ വിദ്യാലയങ്ങളടക്കമുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും ബാധകമാണ്. ഭിന്നശേഷിക്കാരടക്കം സ്‌കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഡിജിറ്റല്‍ - ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കല്‍, പത്ത്, പ്ലസ്ടു ക്ലാസുകള്‍ക്ക് പൊതുപരീക്ഷയ്ക്ക് മുന്‍പായുള്ള റിവിഷന്‍, മോഡല്‍ പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ എന്നിവ നടത്തുന്നതിനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.  പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഈ മാസം 28ന് മുന്‍പായി പാഠഭാഗങ്ങള്‍ തീര്‍ക്കാൻ കര്‍ശന നിര്‍ദേശവും നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News