Thenkurissi Honor Killing: വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, ഒന്നും പറയാനില്ലെന്ന് പ്രതികൾ; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ച

ഇതര ജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിന് 27 കാരനായ അനീഷിനെ പൊതുസ്ഥലത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2024, 12:32 PM IST
  • തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി
  • വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു
  • ഒന്നും പറയാനില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു
Thenkurissi Honor Killing: വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, ഒന്നും പറയാനില്ലെന്ന് പ്രതികൾ; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ച

തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.  പാലക്കാട് ജില്ല അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. യുവതിക്ക് മതിയായ പുനരധിവാസം ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വധശിക്ഷ നൽകണമെന്നും അതിനുള്ള തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. 

അതേസമയം പ്രതികൾ ഇനി ഒരിക്കലും കുറ്റകൃത്യം ആവർത്തിക്കില്ലെന്നും ഇതൊരു അതിക്രൂരമായ കൊലപാതകമല്ലെന്നും പ്രതിഭാഗം വാദിച്ചു.  ഒന്നും പറയാനില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു.  ഇരു ഭാഗത്തിന്റയും വാദം പരിഗണിച്ചാണ് വിധി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് പ്രതികൾ കുറ്റക്കാരെന്ന് പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി  കണ്ടെത്തിയത്. 

Read Also: 'അബദ്ധത്തിൽ പറഞ്ഞതല്ല, മാധ്യമങ്ങൾ വലതുപക്ഷം'; അധിക്ഷേപ പരാമര്‍ശത്തിൽ മാപ്പ് പറയില്ലെന്ന് എന്‍.എന്‍ കൃഷ്ണദാസ്

2020 ഡിസംബർ 25നായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതര ജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിന് 27 കാരനായ അനീഷിനെ പൊതുസ്ഥലത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരായി 88ാമത്തെ നാളിലാണ് ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയത്.  

കേസിൽ ഹരിതയുടെ അമ്മാവൻ സുരേഷ് ഒന്നാം പ്രതിയും അച്ഛൻ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 2022 നവംബർ 30ന് ഹരിതയ്ക്കും കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.

http://

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News