മാധ്യമങ്ങൾക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് സിപിഎം കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്. പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും മാധ്യമങ്ങൾ വലതുപക്ഷമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു മാധ്യമങ്ങൾക്ക് നേരെ കൃഷ്ണദാസ് അധിക്ഷേപ പരാമർശം നടത്തിയത്. സിപിഎം പാലക്കാട് ഏര്യ കമ്മിറ്റി അംഗവും നഗരസഭ മുൻ സ്ഥിരം അധ്യക്ഷനുമായ അബ്ദുൾ ഷുക്കുർ പാർട്ടി വിടുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകുന്ന മാധ്യമപ്രവർത്തകർക്കെതിരൊയയിരുന്നു കൃഷ്ണദാസിന്റെ പരാമർശം.
Read Also: സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് ഇന്ന്; ദിവ്യക്കെതിരെ കടുത്ത നടപടിക്ക് സാധ്യത
തന്‍റെ ഉറച്ച ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രതികരിച്ചത്. അബദ്ധത്തിൽ പറഞ്ഞതല്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ച് തന്നെയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. അബ്ദുള്‍ ഷുക്കൂറിന്‍റെ പിണക്കം പാര്‍ട്ടിക്ക് പരിഹരിക്കാനാകുന്ന പ്രശ്നം മാത്രമാണ്. എന്നാൽ, അതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രധാനം നല്‍കിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നതെന്നും എൻഎൻ കൃഷ്ണദാസ് പ്രതികരിച്ചു.
'സിപിഎമ്മില്‍ പൊട്ടിത്തെറി പൊട്ടിത്തെറി എന്ന് രാവിലെ മുതല്‍ കൊടുത്തവര്‍ ലജ്ജിച്ച് തലതാഴ്ത്തുക. ഷുക്കൂറിന്റെ വീടിന് മുന്നില്‍ ഇറച്ചിക്കടയ്ക്കു പട്ടികള്‍ നില്‍ക്കുന്നതുപോലെ കാവല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തുക' എന്നായരുന്നു കൃഷ്ണദാസിന്റെ വിവാദ പരാമർശം.
അതേസമയം മാധ്യമങ്ങളോട് എൻഎൻ കൃഷ്ണദാസ് നടത്തിയത് മോശം പെരുമാറ്റമാണെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു. ചോദ്യം ചോദിച്ചവരോടുള്ള അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റം ജനം വിലയിരുത്തും. എന്ത് ചോദ്യം വന്നാലും തങ്ങൾ ജനാധിപത്യപരമായേ മറുപടി പറഞ്ഞിട്ടുള്ളു എന്നും രാഹുൽ വ്യക്തമാക്കി
മാധ്യമങ്ങളോടുള്ള സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശം അദ്ദേഹത്തിന്‍റെ ധാർഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.