തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൊള്ളലേറ്റയാൾക്ക് ചികിത്സ വൈകിയതായി ആക്ഷേപം. പൂജപ്പുരയിൽ നടുറോഡിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഇയാളെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ സ്ട്രക്ചറോ അറ്റൻഡർമാരോ ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം.
ഗുരുതരമായി പൊള്ളലേറ്റ രോഗി മരണവെപ്രാളത്തോടെ തറയിൽ കിടക്കുന്നതും എഴുന്നേൽക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മെഡിക്കൽ കോളജ് വരാന്തയിൽ പ്രാണവെപ്രാളത്തോടെ ഇയാൾ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നിലത്തിരിക്കുകയും പ്രാണവേദനയോടെ എഴുന്നേൽക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ ആരോഗ്യ വകുപ്പിനും മെഡിക്കൽ കോളേജ് അധികൃതർക്കുമെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സ്ട്രക്ചർ ലഭിക്കാത്തതിനാൽ തീപൊള്ളലേറ്റയാളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ വൈകി. സ്ട്രക്ചറോ നഴ്സിങ് അസിസ്റ്റന്റുമാരോ ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് കരകുളം സ്വദേശി ബൈജു തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യശ്രമത്തിന് പിന്നിൽ. കുട്ടികളെയും കൂട്ടി പെട്രോളുമായി പോകുന്ന ബൈജുവിനെ കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തി അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ബെജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പോലീസുകാർക്കും പൊള്ളലേറ്റു.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.