പി. കെ ശശിയ്ക്കെതിരായ പരാതി: അന്വേഷിക്കാന്‍ എ. കെ ബാലനും പി. കെ ശ്രീമതിയും

അന്വേഷണത്തിനായി മന്ത്രി എ. കെ ബാലനേയും, പി. കെ ശ്രീമതിയേയുമാണ് ചുമതലപ്പെടുത്തിയത്.

Last Updated : Sep 4, 2018, 08:44 PM IST
പി. കെ ശശിയ്ക്കെതിരായ പരാതി: അന്വേഷിക്കാന്‍ എ. കെ ബാലനും പി. കെ ശ്രീമതിയും

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി. കെ ശശിയ്ക്കെതിരായ പരാതി പാര്‍ട്ടി രണ്ടംഗ കമ്മീഷന്‍ അന്വേഷിക്കും. 

അന്വേഷണത്തിനായി മന്ത്രി എ. കെ ബാലനേയും, പി. കെ ശ്രീമതിയേയുമാണ് ചുമതലപ്പെടുത്തിയത്.

ഒരുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്‌ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് മൂന്നാഴ്ച മുന്‍പ് തീരുമാനം എടുത്തിരുന്നുവെന്നും പാര്‍ട്ടി  വിശദീകരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം എടുത്തിരുന്നതായാണ് വിശദീകരണം.

അതേസമയം ഏത് രീതിയിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പി. കെ ശശി രംഗത്തെത്തിയിരുന്നു.

പരാതിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഇത് തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.

Trending News