കൊല്ലം: കൊല്ലത്ത് എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിനെ തടഞ്ഞതിനെ തുടർന്ന് എസ്എഫ്ഐ - എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ചന്ദനത്തോപ്പ് ഗവൺമെന്റ് ഐടിഐ യിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എബിവിപി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാർ വോട്ട് അഭ്യർത്ഥിക്കാൻ ചന്ദനത്തോപ്പ് ഗവൺമെന്റ് ഐടിഐയിൽ എത്തിയത്.
യോഗം നടക്കുന്ന സ്ഥലത്തേക്ക് പ്രവർത്തകർക്കൊപ്പം നടന്നുവരുന്നതിനിടെ ക്യാമ്പസിനുള്ളിൽ വച്ച് എസ്എഫ്ഐ പ്രവർത്തകർ എത്തി തടയുകയായിരുന്നു. ഇതോടെ എബിവിപി പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. യോഗം നടക്കേണ്ട സ്റ്റേജിൽ കയറിയും എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചതോടെ ഇരു വിഭാഗവും തമ്മിൽ അവിടെയും കയ്യാങ്കളിയുണ്ടായി.
ALSO READ: മാസപ്പടി കേസിൽ ഇഡി അന്വേഷണം; ഇസിഐആർ രജിസ്റ്റർ ചെയ്തു
സംഘർഷം ഉണ്ടായതോടെ അധ്യാപകർ ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. തുടർന്ന് നടന്ന യോഗത്തിൽ കൃഷ്ണകുമാർ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വിമർശനം ഉന്നയിച്ചു. ഫാസിസത്തിന്റെ പേരിൽ മോദിയെ കുറ്റം പറയുന്നവർ ആണ് ഇപ്പോൾ ഫാസിസം കാണിക്കുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ബിജെപി നേതാക്കളായ വെള്ളിമൺ ദിലീപ്, ഇടവട്ടം വിനോദ്, ശ്രീകുമാർ എന്നിവർ കൃഷ്ണകുമാറിനൊപ്പം ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.