തൃശൂർ: തിരുവമ്പാടി കുട്ടിശങ്കരൻ ചരിഞ്ഞു . നിലവിൽ സർക്കാർ സംരക്ഷണയിലായിരുന്നു. ആനപ്രേമി ഡേവീസിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു കുട്ടിശങ്കരൻ. തൃശൂർ പൂരമടക്കം കേരളത്തിലെ നിരവധി ഉത്സവ പറമ്പുകളിലെ നിറ സാന്നിധ്യമായിരുന്നു കുട്ടിശങ്കരൻ. ഒന്നര വർഷം മുമ്പാണ് ആന വനംവകുപ്പിന്റെ സംരക്ഷണയിൽ എത്തിയത്. ഡേവീസിന്റെ മരണശേഷം ഭാര്യ ഓമനയുടെ പേരിലേക്ക് ആനയെ മാറ്റിയിരുന്നുവെങ്കിലും സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് ആനയെ മാറ്റാൻ കഴിയാത്തത് കൊണ്ട് വനം വകുപ്പിന്റെ ഉടമസ്ഥതയിൽ എത്തുകയായിരുന്നു
എന്നാൽ ആനയെ ഏറ്റെടുത്തിട്ടും ആനയുടെ ചിലവുകൾ വഹിക്കുന്നത് പഴയ ഉടമയായ ഡേവിസിന്റെ കുടുംബം തന്നെയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടാതെ കുട്ടിശ്ശങ്കരനെ ഏറ്റെടുക്കാൻ നിരവധി ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയ്യാറായി രംഗത്ത വന്നിരുന്നെങ്കിലും പരിപാലിക്കാനും കൈമാറാനും നിയമം അനുവദിക്കാതിരുന്നതിനെ തുടർന്ന് വനം വകുപ്പ് തന്നെ സംക്ഷിക്കുകയായിരുന്നു. വനം വകുപ്പ് ഏറ്റെടുത്തിരുന്നെങ്കിലും ആനയെ കോടനാട് ആന കേന്ദ്രത്തിലേക്ക് കൊണ്ട് പോകാതെ തൃശൂരിൽ തന്നെ നിറുത്തിയിരിക്കുകയായിരുന്നു.
ALSO READ: Mangalamkunnu rajan | ആനപ്രേമികളുടെ ടിന്റുമോൻ, ഗജരാജൻ മംഗലാംകുന്ന് രാജൻ ചരിഞ്ഞു
ഒരുസമയത്ത് കേരളത്തിൻറെ ഉത്സവ പറമ്പുകളിൽ നിറഞ്ഞ് നിന്ന ത്രിമൂർത്തികളായിരുന്നു ആനപാപ്പാൻമാരിൽ പ്രമുഖനായ കുറ്റിക്കോടൻ നാരായണനും, ഡേവിസും, തിരുവമ്പാടി കുട്ടിശ്ശങ്കരനും. 1979 ൽ കീരങ്ങാട്ടു മന വാസുദേവൻ നമ്പൂതിരിപ്പാട് ബീഹാറിൽ നിന്നാണ് കുട്ടിശങ്കരൻ എന്ന ആനയെ കേരളത്തിലെത്തിച്ചത്. എല്ലാ ലക്ഷണങ്ങളും തികഞ്ഞ ആ കൊമ്പനെ 1987 ൽ ആനപ്രേമിയായ് ഡേവിസ് സ്വന്തമാക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...