കെ റെയിലിന് എതിരായ സമരത്തിനിടെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ ഇന്ന് ഹർത്താൽ

കെ റെയിലിന് എതിരായ സമരത്തിനിടെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ ആചരിക്കുന്നു.  

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 07:27 AM IST
  • ചങ്ങനാശേരിയിൽ ഇന്ന് ഹർത്താൽ
  • കെ റെയിലിന് എതിരായ സമരത്തിനിടെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ
കെ റെയിലിന് എതിരായ സമരത്തിനിടെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ ഇന്ന് ഹർത്താൽ

കോട്ടയം: കെ റെയിലിന് എതിരായ സമരത്തിനിടെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ ആചരിക്കുന്നു. രാവിലെ ആറുമുതൽ മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. 

കെ റെയിൽ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത സമരസമിതി യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ്. വാഹനങ്ങളെ തടയില്ലെന്ന് സമരക്കാർ അറിയിച്ചിട്ടുണ്ട്. പക്ഷെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കും. 

Also Read: Madapally K-Rail Issue : മാടപ്പള്ളി പൊലീസ് നടപടി നിയമസഭയിൽ; സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും നേർക്കുനേർ; പ്രതിപക്ഷം ഇറങ്ങിപ്പോയി

10 മണിക്ക് ചങ്ങനാശ്ശേരി നഗരത്തിൽ സംയുക്തസമരസമിതി പ്രകടനം നടത്തും.  കൂടതെ പ്രാദേശികതലത്തിലും പ്രകടനങ്ങൾ നടത്തുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.  ശേഷം 12 മണിക്ക് മാടപ്പള്ളിയിൽ പ്രതിഷേധയോഗവും നടക്കും. മാടപ്പള്ളിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്

കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം ഇന്നലെ പൊലീസുകാരുമായുള്ള സംഘർഷത്തിലാണ് അവസാനിച്ചത്. നാട്ടുകാർക്ക് നേരെ പോലീസ് ബലപ്രയോ​ഗം നടത്തി സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ച് നീക്കി.  

Also Read: Viral Video: കളി മൂർഖനോട്.. കിട്ടി ഉഗ്രൻ പണി! ഞെട്ടിത്തരിച്ച് സൈബർ ലോകം..!

സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരെയാണ് അറസ്റ്റു ചെയ്തത്. പോലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ജോസഫ് എം പുതുശ്ശേരി, മിനി കെ ഫിലിപ്പ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News