തിരുവോണം ബമ്പറിന്റെ ഒരു കോടി സ്വന്തമാക്കി തൃശൂരിലെ 6 വീട്ടമ്മമാർ

ലോട്ടറി സമ്മാനം അടിച്ചതിൽ ഒരാളായ ഓമനയുടെ മകൻ ശ്രീജിത്ത് ലോട്ടറി വിൽപ്പനക്കാരനാണ്.  ശ്രീജിത്തിന്റെ കയ്യിൽ നിന്നുമാണ് ഇവർ ലോട്ടറി ടിക്കറ്റ് എടുത്തത്. 

Last Updated : Sep 21, 2020, 08:02 PM IST
  • തൃശൂർ കൊടകര ആനത്തടം സ്വദേശികളായ ഓമന, ദുർഗ, ട്രീസ, അനിത, സിന്ധു, രതി എന്നിവരാണ് വിചാരിക്കാതിരിക്കാത്ത നിമിഷത്തിൽ കോടിപതികളായത്.
  • സംസ്ഥാന സര്‍ക്കാരിന്‍റെ തിരുവോണം ബംബര്‍ (Thiruvonam Bumper) ഒന്നാം സമ്മാനം 24 കാരനായ അനന്തു വിജയനാണ് ലഭിച്ചത്.
തിരുവോണം ബമ്പറിന്റെ ഒരു കോടി സ്വന്തമാക്കി തൃശൂരിലെ 6 വീട്ടമ്മമാർ

തൃശൂർ:  തിരുവോണം ബമ്പറിന്റെ (Thiruvonam Bumper) ഒരു കോടി സ്വന്തമാക്കി തൃശൂരിലെ 6 വീട്ടമ്മമാർ.  ഇവർ ആറുപേർ ചേർന്ന് 100 രൂപ വീതം ഇട്ടാണ് ടിക്കറ്റു വാങ്ങിയത്.  

തൃശൂർ കൊടകര  ആനത്തടം സ്വദേശികളായ ഓമന, ദുർഗ, ട്രീസ, അനിത, സിന്ധു, രതി എന്നിവരാണ് വിചാരിക്കാതിരിക്കാത്ത നിമിഷത്തിൽ കോടിപതികളായത്.  തിരുവോണം ബംബറിന്റെ രണ്ടാം സമ്മാനമായ  ഒരുകോടി രൂപയാണ് ഈ ആറുപേരെ തേടിയെത്തിയത്. 

Also read: അനന്തു ഇനി കോടിപതി; സര്‍ക്കാരിന്‍റെ തിരുവോണം ബംബര്‍ 24കാരനായ ഇടുക്കിക്കാരന്!

ലോട്ടറി സമ്മാനം അടിച്ചതിൽ ഒരാളായ ഓമനയുടെ മകൻ ശ്രീജിത്ത് ലോട്ടറി വിൽപ്പനക്കാരനാണ്.  ശ്രീജിത്തിന്റെ കയ്യിൽ നിന്നുമാണ് ഇവർ ലോട്ടറി ടിക്കറ്റ് എടുത്തത്.  TD 764733 എന്ന നമ്പറുള്ള ലോട്ടറിക്കാന് സമ്മാനം അടിച്ചത്.  

സംസ്ഥാന സര്‍ക്കാരിന്‍റെ തിരുവോണം ബംബര്‍ (Thiruvonam Bumper) ഒന്നാം സമ്മാനം  24 കാരനായ അനന്തു വിജയനാണ് ലഭിച്ചത്.  ഒന്നാം സമ്മാനമായ 12 കോടി രൂപയാണ് അനന്തുവിന് ലഭിച്ചത്. അയ്യപ്പന്‍ കാവിലെ വിഘ്നേശ്വര ലോട്ടറി ഏജന്‍സി വഴിയാണ് അനന്തു ടിക്കറ്റെടുത്തത്.

Also read: Thiruvonam Bumper: 12 കോടി നേടുന്ന ആ ഭാഗ്യവാന്‍ അര്? ഇന്നറിയാം

TB 173964 എന്ന ടിക്കറ്റിനാണ് ബംബറടിച്ചത്. ഇതില്‍ 10 ശതമാനം ഏജന്‍സി കമ്മീഷനും 30 ശതമാനം ആദായ നികുതിയും ഈടാക്കും. 7.56 കോടി രൂപയാകും അനന്തുവിന് ലഭിക്കുക. എറണാകുളം (Ernakulam)ഏളംകുളത്തെ ക്ഷേത്രത്തിലെ ജീവനക്കാരനാണ് അനന്തു. കണ്ണൂര്‍ പെരളശേരിക്കാരനായ എന്‍ അജേഷ് കുമാറാണ് ഏജന്‍സി ഉടമ. തമിഴ്നാട് സ്വദേശി അളകസ്വാമിയില്‍ നിന്നുമാണ് അനന്തു ടിക്കറ്റ് വാങ്ങിയത്. 

More Stories

Trending News