കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ഒന്നര വയസ്സുകാരിയെ പാമ്പ് കടിച്ചു. പാണത്തൂർ വട്ടക്കയത്ത് ക്വാറന്റീനിൽ കഴിയുന്ന ദമ്പതികളുടെ മകളെ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ ജനൽ കർട്ടന് ഇടയിൽ നിന്ന് അണലി കടിച്ചത്.
തുടർന്ന് സഹായത്തിനായി വീട്ടുകാർ ആൾക്കാരെ വിളിച്ചുകൂട്ടിയെങ്കിലും കോവിഡ് നീരീക്ഷണത്തിലുള്ള വീടായതിനാൽ ആരും സഹായിക്കാൻ തയ്യാറായില്ല. ഒടുവിൽ അയൽവാസിയായ ജിനിൽ മാത്യുവാണ് കുട്ടിയെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്.
Also Read: ഇതെന്തൊരു ക്രൂരത... സ്ത്രീകൾ മാത്രമുള്ള വീട്ടിലെ വളർത്തുനായയുടെ കാലടിച്ചൊടിച്ചു
ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ അയൽവാസിയായ ജിനിൽ മാത്യു നിരീക്ഷണത്തിൽ പ്രവേശിച്ചു. ബിഹാറിൽ അധ്യാപകരായ ദമ്പതികൾ എന്നിവർ 16ന് ആണ് വട്ടക്കയത്തെ വീട്ടിൽ എത്തുന്നത്. അന്നു മുതൽ ക്വാറന്റീനിൽ ആയിരുന്നു.