Amaran Movie: 'ഉറങ്ങാനും പഠിക്കാനും കഴിയുന്നില്ല'; അമരൻ നി‍‍‍‍‍ർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥി, 1.1 കോടി നഷ്ടപരിഹാരം വേണം

Amaran Movie: ചിത്രത്തിൽ തന്റെ ഫോൺ നമ്പർ ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 21, 2024, 10:07 AM IST
  • അമരൻ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി
  • ചിത്രത്തിൽ തന്റെ ഫോൺ നമ്പർ ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്
  • 1.1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം
Amaran Movie: 'ഉറങ്ങാനും പഠിക്കാനും കഴിയുന്നില്ല'; അമരൻ നി‍‍‍‍‍ർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥി, 1.1 കോടി നഷ്ടപരിഹാരം വേണം

സൂപ്പർ ഹിറ്റ് ചിത്രം അമരന്റെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നെയിലെ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിയായ വിവി വാ​ഗീശൻ നോട്ടീസ് അയച്ചത്.

സിനിമയിൽ സായ് പല്ലവി അവതരിപ്പിക്കുന്ന ഇന്ദു റെബേക്ക വർ​ഗീസിന്റേതായി കാണിക്കുന്നത് തന്റെ ഫോൺ നമ്പർ ആണെന്നും ചിത്രം ഇറങ്ങിയതിന് ശേഷം തുടർച്ചയായി കോളുകളെത്തുന്നുവെന്നും വിദ്യാർത്ഥി പറയുന്നു. തുടർച്ചയായി കോളുകളെത്തുന്നതോടെ ഉറങ്ങാനും പഠിക്കാനും സാധിക്കുന്നില്ല, മാനസികമായി ബുദ്ധിമുട്ടുന്നുവെന്നും നോട്ടീസിൽ വാഗീശൻ പറയുന്നു.

Read Also: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക മുന്നറിയിപ്പില്ല!

നഷ്ടപരിഹാരമായി 1.1 കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് വാഗീശൻ വക്കീൽ നോട്ടീസ് അയച്ചത്. തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാ​ഗീശൻ വ്യക്തമാക്കി. 

ശിവകാർത്തികയൻ, സായ്പല്ലവി പ്രധാന വേഷത്തിലെത്തിയ അമരൻ ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്ത മുന്നേറുകയാണ്.  ആർമി ഓഫീസർ മേജർ മുകുന്ദ് വരദരാജന്റെ കഥ പറയുന്ന ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് നേടുന്നത്. രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രം രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമ്മിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News