Solar Rape Allegation : സോളാർ പീഡന പരാതി; കെ.സി വേണുഗോപാലിനും ക്ലീൻ ചിറ്റ്, അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

Solar Rape Allegation : കെ.സി വേണുഗോപാൽ പീഡിപ്പി ച്ചുവെന്ന പരാതിയിൽ തെളിവില്ലെന്ന് സിബിഐ പറഞ്ഞു.  അന്തിമ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. 

Written by - Zee Malayalam News Desk | Last Updated : Dec 23, 2022, 06:20 PM IST
  • കെ.സി വേണുഗോപാൽ പീഡിപ്പി ച്ചുവെന്ന പരാതിയിൽ തെളിവില്ലെന്ന് സിബിഐ പറഞ്ഞു.
  • അന്തിമ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു.
    പീഡന പരാതി വ്യാജമാണെന്നാണ് സിബിഐ കണ്ടെത്തിയത്.
  • കെ സി വേണുഗോപാൽ മൂന്ന് തവണ പീഡിപ്പിച്ചു എന്നായിരുന്നു പരാതി നൽകിയത്.
Solar Rape Allegation : സോളാർ പീഡന പരാതി; കെ.സി വേണുഗോപാലിനും ക്ലീൻ ചിറ്റ്, അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

സോളാർ പീഡന പരാതിയിൽ കെ.സി വേണുഗോപാലിനും ക്ലീൻചിറ്റ് നൽകി സിബിഐ. കെ.സി വേണുഗോപാൽ പീഡിപ്പി ച്ചുവെന്ന പരാതിയിൽ തെളിവില്ലെന്ന് സിബിഐ പറഞ്ഞു. അന്തിമ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. പീഡന പരാതി വ്യാജമാണെന്നാണ് സിബിഐ കണ്ടെത്തിയത്. കെ സി വേണുഗോപാൽ മൂന്ന് തവണ പീഡിപ്പിച്ചു എന്നായിരുന്നു പരാതി നൽകിയത്.  റിപ്പോർട്ട് സമർപ്പിച്ചതിനൊപ്പം പീഡിപ്പിച്ചുവെന്ന് പറയുന്ന സമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

 പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് കെ സി വേണുഗോപാല്‍ മന്ത്രി മന്ദിരമായ റോസ് ഹൗസിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. എന്നാൽ ശാസ്ത്രീയ പരിശോധനകൾ അനുസരിച്ച് പരാതിയിൽ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. കൂടാതെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ പകർത്തിയിട്ടുണ്ടെന്നും അറിയിച്ചിരുന്നു. എന്നാൽ ഇതും വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാര്‍ എന്നിവർക്ക്  പരാതിയിൽ സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.

ALSO READ: സോളാര്‍ പീഡന കേസ്; ഹൈബി ഈഡന് ക്ലീന്‍ ചിറ്റ്‌

അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെ ഇപ്പോഴും പരാതി നിലനിൽക്കുന്നുണ്ട്. ഇത് സിബിഐ അന്വേഷിച്ച് വരികെയാണ്. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഹൈബി ഈഡന് എതിരായ പരാതി. തെളിവ് നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ല എന്ന് പറഞ്ഞാണ് സിബിഐ കേസ് അവസാനിപ്പിച്ചത്. പരാതിയില്‍ നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ കണ്ടെത്താനായില്ല. തെളിവില്ലെന്ന് കാണിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐയെ ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിൽ ഇനി രണ്ട് കേസുകളാണ് നിലനിൽക്കുന്നത്. സോളാര്‍ പദ്ധതി നടപ്പിലാക്കാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത്  വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.  പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വെച്ച് മന്ത്രിയായിരിക്കെ അടൂർ പ്രകാശ് പീഡിപ്പിച്ചെനന്നായിരുന്നു പരാതി നൽകിയിരുന്നു. വിമാന ടിക്കറ്റ് അയച്ച് ബംഗ്ലൂരുവിലേക്ക് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു.  എന്നാൽ ഇതിനും യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സിബിഐ പറഞ്ഞിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News