തിരുവനന്തപുരം: അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മുതിർന്ന പൗരന്‍മാര്‍, ഗരഭിണികൾ, അസുഖമുള്ളവർ എന്നിവർക്ക് അതിര്‍ത്തി ജില്ലകളിലെ ചെക്ക് പോസ്റ്റുകളില്‍ പ്രത്യേകം കൗണ്ടര്‍ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
Also read: കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ അന്തേവാസിയായ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍
തിരുവനന്തപുരം റൂറലിലെ അമരവിള, കൊല്ലം റൂറലിലെ ആര്യങ്കാവ്, പാലക്കാട്ടെ വാളയാര്‍, വയനാട്ടിലെ മുത്തങ്ങ, കാസർഗോട്ടെ തലപ്പാടി എന്നീ ചെക്ക് പോസ്റ്റുകളിലാണ് പ്രത്യേക കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സൂചിപ്പിച്ചുകൊണ്ട് കൗണ്ടറില്‍ ബോര്‍ഡ് സ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
Also read: പുലിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
ഇതിനിടയിൽ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് പാസ് നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വാളയാറില്‍ തിരക്കു കുറഞ്ഞിട്ടുണ്ട്. കൂടാതെ റെഡ് സോണില്‍ നിന്നെത്തുന്നവരെ കൊറോണ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.