തിരുവല്ല: കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ അന്തേവാസിയായ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.
തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലാണ് സംഭവം നടന്നിരിക്കുന്നത്. രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം നടന്നത്. രാവിലെ കിണറ്റിൽ എന്തോ വീഴുന്ന സംഭവം കെട്ടതിനെ തുടർന്ന് അന്തേവാസികൾ കിണറ്റിന് സമീപമെത്തിയപ്പോൾ ദിവ്യയെ കിണറ്റിൽ വീണ നിലയിൽ കണ്ടുവെന്നാണ് പ്രാഥമിക നിഗമനം.
Also read: പുലിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
അന്തേവാസികളാണ് പൊലീസിനെയും ഫയർഫോഴ്സിനേയും വിവരമറിയിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.