SSLC Result 2022: ചെറിയ വരുമാനം, വാടക വീട്, അന്യദേശം; ഒന്നും തടസമായില്ല നേപ്പാളിന്‍റെ സ്വന്തം മകൾക്ക് ഈ വിജയം നേടാൻ

സഹോദരി ഭൂമിക ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും മറ്റൊരു സഹോദരി ഐശര്യ കായംകുളം ടൗൺ യു.പി എസ്സിലെ ആറാം ക്ലാസ് വിദ്യാർഥിയുമാണ്. മൃഗങ്ങളെ ഇഷ്ടപ്പെടുന്ന ആരതിക്ക് വെറ്റിനറി ഡോക്ടർ ആകാനാണ് മോഹം. പിതാവ് ദീപക് സിംഗിന് ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു അപകടം ഉണ്ടായതോടെ ഏറെ പ്രയാസത്തിലാണ് ഈ കുടുംബം കഴിഞ്ഞുപോകുന്നത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 17, 2022, 01:28 PM IST
  • അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദീപക് സിംഗിന് വലിയ പ്രയാസം നിറഞ്ഞ ജോലികൾ ചെയ്യുവാൻ കഴിയുകയില്ല.
  • ലോട്ടറി കച്ചവടം വഴി ലഭിക്കുന്ന തുച്ഛമായ വരുമാനം വീടിന്‍റെ വാടകക്കും കുട്ടികളുടെ പഠനത്തിനും പോലും തികയില്ല.
  • മൃഗങ്ങളെ ഇഷ്ടപ്പെടുന്ന ആരതിക്ക് വെറ്റിനറി ഡോക്ടർ ആകാനാണ് മോഹം.
SSLC Result 2022: ചെറിയ വരുമാനം, വാടക വീട്, അന്യദേശം; ഒന്നും തടസമായില്ല നേപ്പാളിന്‍റെ സ്വന്തം മകൾക്ക് ഈ വിജയം നേടാൻ

ആലപ്പുഴ: നേപ്പാൾ സ്വദേശിയായ പെൺകുട്ടിക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം. നേപ്പാൾ സ്വദേശികളായ ദീപക് സിംഗിന്‍റെ യും രാജേശ്വരിയുടെയും മകൾ ആരതിയാണ് ഒമ്പത് എപ്ലസുമായി മികച്ചവിജയം കരസ്ഥമാക്കിയത്. രാമപുരം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനിയാണ് ആരതി.

നേപ്പാൾ സ്വദേശിയായ ദീപക് സിംഗിന്‍റെ പിതാവ് വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ജോലി ചെയ്തിരുന്നു. അങ്ങനെയാണ് ഈ കുടുംബം കേരളത്തിൽ താമസമാക്കിയത്. ദീപക്ക് സിംഗിന്റെ പഠനവും കേരളത്തിൽ തന്നെയായിരുന്നു. ദീപക് സിംഗിന്റെ 3 പെൺകുട്ടികളിൽ മൂത്തവളാണ് ആരതി. 

Read Also: പിണറായി സർക്കാർ അധോലോകമാഫിയ; സതീശന് വിജിലൻസ് അന്വേഷണ ഭയം: കേന്ദ്രമന്ത്രി വി മുരളീധരൻ

സഹോദരി ഭൂമിക ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും മറ്റൊരു സഹോദരി ഐശര്യ കായംകുളം ടൗൺ യു.പി എസ്സിലെ ആറാം ക്ലാസ് വിദ്യാർഥിയുമാണ്. മൃഗങ്ങളെ ഇഷ്ടപ്പെടുന്ന ആരതിക്ക് വെറ്റിനറി ഡോക്ടർ ആകാനാണ് മോഹം. പിതാവ് ദീപക് സിംഗിന് ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു അപകടം ഉണ്ടായതോടെ ഏറെ പ്രയാസത്തിലാണ് ഈ കുടുംബം കഴിഞ്ഞുപോകുന്നത്. 

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദീപക് സിംഗിന് വലിയ പ്രയാസം നിറഞ്ഞ ജോലികൾ ചെയ്യുവാൻ കഴിയുകയില്ല. ദീപകിന് ലോട്ടറി കച്ചവടമാണ്. കരീലക്കുളങ്ങരയിൽ വാടക വീട്ടിലാണ് ഇവർ കഴിയുന്നത്. ലോട്ടറി കച്ചവടം വഴി ലഭിക്കുന്ന തുച്ഛമായ വരുമാനം വീടിന്‍റെ വാടകക്കും കുട്ടികളുടെ പഠനത്തിനും പോലും തികയില്ല. 

Read Also: പോലീസുകാരെ മത്സ്യത്തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയി; സംഭവം തിരുവനന്തപുരത്ത്

ഭാര്യ രാജേശ്വരി വീടുകളിൽ ജോലിക്ക് പോകുന്നുണ്ട്. മകൾക്ക് ഡോക്ടർ ആകണം എന്ന ആഗ്രഹം ആണ് ഉള്ളതെന്നും എന്നാൽ ഇതിന് ഉണ്ടാകുന്ന ഭാരിച്ച ചെലവ് തങ്ങൾക്ക് താങ്ങുവാൻ കഴിയില്ലെങ്കിലും മക്കളെ നല്ല രീതിയിൽ പഠിപ്പിക്കണം എന്നാണ് ഈ മാതാപിതാക്കളുടെ ആഗ്രഹം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News