V N Vaasavan: പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി: മന്ത്രി വി.എന്‍ വാസവന്‍

Minister VN Vasavan: ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനം രജിസ്‌ട്രേഷന്‍ വകുപ്പ് പ്രയോജനപ്പെടുത്തുകയാണ്.

Written by - Zee Malayalam News Desk | Last Updated : Nov 16, 2023, 09:14 PM IST
  • ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിവിധ ജില്ലകളില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
  • ആധാരം രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ ഉടന്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയും.
V N Vaasavan: പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി: മന്ത്രി വി.എന്‍ വാസവന്‍

തിരുവനന്തപുരം: ആധാരം രജിസ്‌ട്രേഷന്‍ കഴിഞ്ഞുള്ള പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടതായി രജിസ്‌ട്രേഷന്‍-സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോട്ടായി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം കോട്ടായിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നേരിടുന്ന കാലതാമസം ഇല്ലാതാക്കുന്നതിന് വകുപ്പുകളുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. ഉടന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: പൂജാ ബമ്പര്‍ നറുക്കെടുപ്പിന് ആറു നാള്‍ കൂടി: കോടിപതിയെ 22-ന് അറിയാം

ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനം രജിസ്‌ട്രേഷന്‍ വകുപ്പ് പ്രയോജനപ്പെടുത്തുകയാണ്. ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിവിധ ജില്ലകളില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇതോടെ ഏത് ജില്ലയിലും ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ആധാരം രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ ഉടന്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയും. മുന്നാധാരങ്ങള്‍ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇ- സ്റ്റാമ്പിങ് പല ജില്ലകളിലും യാഥാര്‍ത്ഥ്യമാക്കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം പശ്ചാത്തല സൗകര്യ വികസനവും സര്‍ക്കാരിന്റെ നയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടായിയില്‍ 190 ലക്ഷം ചെലവിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News