Nurses strike: കളക്ടർ ഇടപെട്ടു; തൃശൂര്‍ ജില്ലയില്‍ ഇന്ന് പ്രഖ്യാപിച്ച നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് പിൻവലിച്ചു

Nurses strike in Thrissur: ഡോ. അലോകിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് യുഎൻഎയുടെ നിലപാട്.

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 11:11 AM IST
  • നൈല്‍ ആശുപത്രിയിലെ നഴ്‌സുമാരെ എം.ഡി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
  • ഡോ. അലോകിനെതിരെ നടപടിയെടുക്കാത്തതിലാണ് യുഎൻഎ പ്രതിഷേധിക്കുന്നത്.
  • യു.എൻ.എ ഭാരവാഹികളുമായി കലക്ടർ ഇന്ന് വീണ്ടും ചർച്ച നടത്തും.
Nurses strike: കളക്ടർ ഇടപെട്ടു; തൃശൂര്‍ ജില്ലയില്‍ ഇന്ന് പ്രഖ്യാപിച്ച നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് പിൻവലിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇന്ന് പ്രഖ്യാപിച്ച നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് പിൻവലിച്ചു. ജില്ലാ കളക്ടർ കൃഷ്ണതേജയുടെ ഇടപെടലിനെ തുടർന്നായിരുന്നു തീരുമാനം. അത്യാഹിത വിഭാഗങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കും നഴ്സുമാരെ ലഭ്യമാക്കുമെന്ന് യു എൻ എ നേതൃത്വം അറിയിച്ചു. നൈല്‍ ആശുപത്രിയിലെ നഴ്‌സുമാരെ എം.ഡി മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ആശുപത്രികളില്‍ ഇന്നലെ മുതൽ നഴ്സുമാര്‍ പണിമുടക്കുന്നത്.

തൃശൂർ കൈപ്പറമ്പ് നൈല്‍ ആശുപത്രി ഉടമ ഡോ. അലോകിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് യു എൻ എ സമ്പൂര്‍ണ പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നത്. ഈ സാഹചര്യത്തിൽ നഴ്സുമാരും ആശുപത്രി മാനേജ്മെന്റുകളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ജില്ലാ കലക്ടർ വി.ആർ കൃഷ്ണതേജ ചർച്ച വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് നഴ്‌സുമാരുടെ സംഘടന സമ്പൂർണ സമരം ഒഴിവാക്കിയത്. യു.എൻ.എ ഭാരവാഹികളുമായി കലക്ടർ ഇന്ന് വീണ്ടും ചർച്ച നടത്തും. എന്നാൽ തൃശൂരിൽ സൂചന പണിമുടക്ക് തുടരാനാണ് യുഎൻഎ തീരുമാനം. 

ALSO READ: തുമ്പയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുതലപ്പൊഴിയിൽ വീണ്ടും അപകടം

ഡോ. അലോകിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നിലപാട്. വ്യാഴാഴ്ചയാണ് നൈല്‍ ആശുപത്രിയിലെ നഴ്‌സുമാരെ എം.ഡി മര്‍ദിച്ചതായി ആരോപണമുയര്‍ന്നത്. മര്‍ദ്ദനത്തില്‍ ഗര്‍ഭിണിയായ നഴ്‌സ് ഉള്‍പ്പെടെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യു.എന്‍.എയുടെ നേതൃത്വത്തില്‍ ഡോക്ടറുടെ അയ്യന്തോളിലെ വീട്ടിലേക്ക് വെള്ളിയാഴ്ച പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News