KSRTC Fire Accident: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആളപായമില്ല

ബസ് ചെമ്പകമംഗലം ജംഗ്ഷനിൽ എത്തിയപ്പോൾ ബ്രേക്ക് ഡൗൺ ആകുകയും തുടർന്ന് വണ്ടിയിൽ നിന്ന് പുക ഉയരുകയുമായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 10:14 AM IST
  • ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഓർഡിനറി ബസിനാണ് തീപിടിച്ചത്.
  • ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.
  • രാവിലെ എട്ടരയോടെയായിരുന്നു അപകടം.
KSRTC Fire Accident: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആളപായമില്ല

തിരുവനന്തപുരം: ചെമ്പക മം​ഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഓർഡിനറി ബസിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു. രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

ബസ് ചെമ്പകമംഗലം ജംഗ്ഷനിൽ എത്തിയപ്പോൾ തന്നെ ബ്രേക്ക് ഡൌൺ ആയിരുന്നു. ബസിൽ നിന്നിറങ്ങി ഡ്രൈവർ പരിശോധിക്കുന്നതിനിടെ സമീപത്ത് ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് ബസ്സിനടിയിൽ നിന്ന് പുക ഉയരുന്ന കാര്യം ഡ്രൈവറോട് പറഞ്ഞത്. ഉടൻ തന്നെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കുകയായിരുന്നു. തുടർന്ന് കനത്ത പുക ഉയർന്ന ബസ്സിൽ നിന്നും തീ ആളിക്കത്തുകയായിരുന്നു. ആറ്റിങ്ങലിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സംഘം എത്തിയാണ് തീ പൂർണമായും അണച്ചത്. ബസ്സിന്റെ ഉൾഭാഗം പൂർണ്ണമായും കത്തി നശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News