വെള്ളാപ്പള്ളി കുടുംബം ഡ്രാക്കുളയെന്ന് സുഭാഷ്‌ വാസു

ഈഴവ സമൂഹത്തിന്‍റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശന്‍റെ കുടുംബമെന്ന്  സുഭാഷ് വാസു പറഞ്ഞു.സിപിഎമ്മുമായി വെള്ളാപ്പള്ളി നടേശന്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഈ ഒത്തുകളിയുടെ ഭാഗമായാണ് ബിഡിജെഎസ്സ് അവകാശവാദം ഉന്നയിക്കാന്‍ തീരുമാനിച്ച ആലപ്പുഴ,ആറ്റിങ്ങല്‍ ,അരൂര്‍ സീറ്റുകള്‍ ബിജെപിക്ക് വിട്ടുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.എന്‍ഡിഎ യെ തുഷാര്‍ വെള്ളാപ്പള്ളി വഞ്ചിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Last Updated : Jan 3, 2020, 03:43 PM IST
  • ആറ്റിങ്ങല്‍,ആലപ്പുഴ സീറ്റുകളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് മറിക്കുന്ന സമീപനം തുഷാര്‍ വെള്ളാപ്പള്ളി സ്വീകരിച്ചെന്നും സുഭാഷ്‌ വാസു ആരോപിച്ചു.ആറു മണ്ഡലങ്ങളില്‍ എസ്എന്‍ഡിപി സര്‍ക്കുലര്‍ ഇറക്കി സിപിഎം നെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളി കുടുംബം ഡ്രാക്കുളയെന്ന് സുഭാഷ്‌ വാസു

ഈഴവ സമൂഹത്തിന്‍റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശന്‍റെ കുടുംബമെന്ന്  സുഭാഷ് വാസു പറഞ്ഞു.സിപിഎമ്മുമായി വെള്ളാപ്പള്ളി നടേശന്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഈ ഒത്തുകളിയുടെ ഭാഗമായാണ് ബിഡിജെഎസ്സ് അവകാശവാദം ഉന്നയിക്കാന്‍ തീരുമാനിച്ച ആലപ്പുഴ,ആറ്റിങ്ങല്‍ ,അരൂര്‍ സീറ്റുകള്‍ ബിജെപിക്ക് വിട്ടുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.എന്‍ഡിഎ യെ തുഷാര്‍ വെള്ളാപ്പള്ളി വഞ്ചിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആറ്റിങ്ങല്‍,ആലപ്പുഴ  സീറ്റുകളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് മറിക്കുന്ന സമീപനം തുഷാര്‍ വെള്ളാപ്പള്ളി സ്വീകരിച്ചെന്നും അദ്ധേഹം ആരോപിച്ചു.ആറു മണ്ഡലങ്ങളില്‍ എസ്എന്‍ഡിപി സര്‍ക്കുലര്‍ ഇറക്കി സിപിഎം നെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അരൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ നേതൃത്വം ബിഡിജെഎസ്സിനോട് മത്സരിക്കാന്‍ ആവശ്യപെട്ടെങ്കിലും അവര്‍ ബിജെപി ക്ക് സീറ്റ് കൈമാറുകയായിരുന്നു. 

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടുന്നതിന് വേണ്ടിയാണ് തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ യുമായി സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അനധികൃത മാര്‍ഗങ്ങളിലൂടെ തുഷാര്‍ വെള്ളാപ്പള്ളി 500 കോടിയോളം രൂപ സംബാദിച്ചതായും സമ്പത്ത് നഷ്ടപെടാതിരിക്കാനുള്ള രാഷ്ട്രീയ കളികളാണ് തുഷാര്‍ നടത്തുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു.എസ്എന്‍ഡിപി യില്‍ നിന്നും ഊറ്റിയെടുത്ത സമ്പത്ത് കൊണ്ട് വെള്ളാപ്പള്ളി കുടുംബം മക്കാവുവില്‍ ഫ്ലാറ്റ് വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വെള്ളാപ്പള്ളി കുടുംബാംഗങ്ങള്‍ക്ക് കൊലക്കേസില്‍ ഉള്ള പങ്ക് വെളിപെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളാപ്പള്ളിയുടെ അഴിമതികള്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ വെളിപെടുത്തുമെന്നും സുഭാഷ് വാസു അറിയിച്ചു.നേരത്തെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സുഭാഷ് വാസുവിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടപടിയെടുത്തിരുന്നു.എസ്എന്‍ഡിപി യിലെ പ്രശ്നങ്ങള്‍ ബിഡിജെഎസ്സിലേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് സുഭാഷ് വാസു സ്പൈസെസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.

Trending News