V Sivankutty: സ്കൂളുകളിൽ വേനൽ അവധി ഏപ്രിൽ ആറ് മുതൽ; 210 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കുന്നതിനായാണ് പുതിയ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala Education Department: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തവണ 210 പ്രവൃത്തി ദിവസം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മധ്യവേനൽ അവധി ഇനി മുതൽ ഏപ്രിൽ ആറ് മുതലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jun 1, 2023, 06:40 PM IST
  • സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു
  • കിഫ്ബി ധനസഹായത്തോടെ 2309 കോടി രൂപ ചിലവഴിച്ച് 973 സ്‌കൂളുകൾക്ക് ആധുനിക കെട്ടിടങ്ങൾ നിർമിച്ചു
  • 1500 കോടി രൂപ ചെലവിൽ 1300 സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി
V Sivankutty: സ്കൂളുകളിൽ വേനൽ അവധി ഏപ്രിൽ ആറ് മുതൽ; 210 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കുന്നതിനായാണ് പുതിയ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തവണ 210 പ്രവൃത്തി ദിവസം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മധ്യവേനൽ അവധി ഇനി മുതൽ ഏപ്രിൽ ആറ് മുതലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മലയിൻകീഴ് സർക്കാർ സ്കൂളിൽ പ്രവേശനോത്സവ പരിപാടിയിൽ പ്രസം​ഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് സഹായകമാകും വിധം സ്‌കൂൾ ക്യാമ്പസിനെയും ക്യാമ്പസിനകത്തെ ഭൗതിക സൗകര്യവും മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. കിഫ്ബി ധനസഹായത്തോടെ 2309 കോടി രൂപ ചിലവഴിച്ച് 973 സ്‌കൂളുകൾക്ക് ആധുനിക കെട്ടിടങ്ങൾ നിർമിച്ചു. 1500 കോടി രൂപ ചെലവിൽ 1300 സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: Pinarayi Vijayan: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും; മാറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

എട്ട് മുതൽ 12 വരെയുള്ള 45,000 ക്ലാസ് മുറികൾ സാങ്കേതിക വിദ്യാ സൗഹൃദമാക്കിയെന്നും മന്ത്രി പറഞ്ഞു. മുഴുവൻ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചു. ഡിജിറ്റൽ സാങ്കേതിക വിദ്യ ധനിക-ദരിദ്ര വ്യത്യാസമില്ലാതെ മുഴുവൻ കുട്ടികൾക്കും നിർഭയമായി ലഭ്യമാക്കിയ സംസ്ഥാനമായി കേരളം മാറി. കേരളമാണ് ഇന്ത്യയിലെ പ്രഥമ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം.  ആധുനിക സാങ്കേതിക വിദ്യ ക്ലാസ് മുറിയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സമഗ്ര പോർട്ടൽ സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു.

അക്കാദമിക രംഗത്ത് മികവിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയെന്നും ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം തുടങ്ങിയ മേഖലകളിൽ പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് അതിനായി പ്രത്യേക പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു. എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റർ പ്ലാനും അതിനനുസരിച്ചുള്ള പ്രവർത്തന പദ്ധതികളും തയ്യാറാക്കി. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറാനുള്ള പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോ​ഗമിക്കുകയാണ്. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികൾ അനുഗുണമായ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News