Suresh Gopi: ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണം!, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക് നൽകും’; സുരേഷ് ഗോപി

കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂർ, വരുന്ന തെരഞ്ഞെടുപ്പിൽ നമുക്ക് കിട്ടുന്ന റിസൾട്ട് ആണ് നമ്മുടെ ഉത്തേജക മരുന്നെന്നും സുരേഷ് ​ഗോപി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2024, 04:26 PM IST
  • ജനങ്ങൾക്ക് ലഭിക്കേണ്ട തടസ്സങ്ങൾക്ക് തടസ്സം നിൽക്കുന്ന ഒരു കുത്തിത്തിരിപ്പിനും വളം കൊടുക്കരുതെന്നും അത് നുള്ളി എടുത്ത് കളയേണ്ടതാണെന്നും സുരേഷ് ​ഗോപി പ്രതികരിച്ചു.
  • ഇനിയുള്ള 2 വർഷവും നടത്തേണ്ടത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം.
Suresh Gopi: ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണം!, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക് നൽകും’; സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിന്റെ ദുർഭരണങ്ങൾക്ക് ചങ്ങല പൂട്ട് ഇടുന്ന തരത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റുകൾ നേടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂർ, വരുന്ന തെരഞ്ഞെടുപ്പിൽ നമുക്ക് കിട്ടുന്ന റിസൾട്ട് ആണ് നമ്മുടെ ഉത്തേജക മരുന്നെന്നും സുരേഷ് ​ഗോപി പറഞ്ഞു. ജനങ്ങൾക്ക് ലഭിക്കേണ്ട തടസ്സങ്ങൾക്ക് തടസ്സം നിൽക്കുന്ന ഒരു കുത്തിത്തിരിപ്പിനും വളം കൊടുക്കരുതെന്നും അത് നുള്ളി എടുത്ത് കളയേണ്ടതാണെന്നും സുരേഷ് ​ഗോപി പ്രതികരിച്ചു. 

 ഇനിയുള്ള 2 വർഷവും നടത്തേണ്ടത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം. സ്ഥാനാർത്ഥികളെ ജനങ്ങൾ നമ്മളെ ഭരണം ഏൽപ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയിൽ പരുവപ്പെടുത്തണം. ഒരു പാർലമെന്റെറിയനായി തെരഞ്ഞെടുത്താൽ നിയമങ്ങൾ അനുസരിക്കണം. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു. കൂടാതെ സിനിമാജീവിതം തുടരുമെന്നും  രാഷ്ട്രീയത്തിൽ നിന്ന്  ചുരണ്ടാൻ നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ ചെയ്ത് ഉണ്ടാക്കുന്ന സമ്പാദ്യത്തിൽ നിന്നും ഒരു വിഹിതം ജനങ്ങൾക്ക് നൽകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News