തൃശൂര്‍: ശക്തന്‍ മാര്‍ക്കറ്റ് (Shakthan Market) വികസനത്തിനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് സുരേഷ് ഗോപി എംപി (Suresh Gopi MP). ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി മേയര്‍ (Mayor) എം.കെ. വര്‍ഗ്ഗീസിനെ കണ്ടു. വിശാലമായ മാസ്റ്റര്‍ പ്ലാനാണ് (Master Plan) ശക്തന്‍ മാർക്കറ്റ് വികസനത്തിന്റെ കാര്യത്തില്‍ മനസ്സിലുള്ളത് എന്ന് മേയര്‍ സുരേഷ് ഗോപിയെ അറിയിച്ചു. നവംബര്‍ 15-ന് മുമ്പ് ഇതിന്റെ ഒരു രൂപരേഖ തരാമെന്നും മേയര്‍ അദ്ദേഹത്തെ അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശക്തന്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികള്‍ സുരേഷ് ഗോപി എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജയിച്ചാലും തോറ്റാലും ശക്തന്‍ മാര്‍ക്കറ്റിന്റെ നവീകരണത്തിനായി ഇടപെടുമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കിയിരുന്നു. എം.പി ഫണ്ടില്‍ നിന്നോ കുടുംബട്രസ്റ്റില്‍ നിന്നോ ഇതിനുള്ള പണം നല്‍കുമെന്നായിരുന്നു വാഗ്ദാനം.
Also Read: Manjeswaram Bribery Case: കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും
50 ലക്ഷം രൂപവീതം പച്ചക്കറി മാര്‍ക്കറ്റിനും മാംസ മാര്‍ക്കറ്റിനും നല്‍കാനാണ് എംപിയുടെ പദ്ധതി. ശക്തനിലെ 36 ഏക്കര്‍ സ്ഥലം മൊത്തത്തില്‍ എടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. മുമ്പുണ്ടായിരുന്ന ഗ്രേറ്റ് ശക്തന്‍ പദ്ധതിയെക്കുറിച്ചും മേയര്‍ സുരേഷ്ഗോപിയോട് സൂചിപ്പിച്ചു. 700 കോടി മുടക്കിയുള്ള ശക്തന്‍ വികസനമാണ് ഇതില്‍ വിഭാവനം ചെയ്തിരുന്നത്.
Also Read: പണി പൂര്‍ത്തിയാകാത്ത ബൈപ്പാസിൽ ടോള്‍ പിരിവ്, സര്‍ക്കാര്‍ ഇടപെടണമെന്ന് VD Satheeshan
ഈ പദ്ധതി (Project) തീര്‍ത്തും ഒഴിവാക്കേണ്ടെന്നും കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് (Central Government) ഈ പദ്ധതി അംഗികരിക്കാമോ എന്ന് താന്‍ പരിശ്രമിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞതായി മേയര്‍ (Mayor) പറഞ്ഞു. മേയര്‍ക്കൊപ്പം പി.കെ ഷാജന്‍, എന്‍.എ. ഗോപകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സുരേഷ്ഗോപിക്കൊപ്പം ബി.ജെ.പി.നേതാക്കളും കൗണ്‍സിലര്‍മാരും ഉണ്ടായിരുന്നു. ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാര്‍, രഘുനാഥ് സി.മേനോന്‍, എന്‍.പ്രസാദ്, ഡോ.വി.ആതിര, കെ.ജി.നിജി, എം.വി.രാധിക, പൂര്‍ണിമ, വിന്‍ഷി അരുണ്‍കുമാര്‍ എന്നിവരാണ് കൂടെയുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...