ടിപി സെന്‍കുമാറിന് മൂന്നു ദിവസത്തേക്ക് താത്കാലിക ചുമതല

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി വിവാദങ്ങള്‍ തുടരുന്നതിനിടെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട ടിപി സെന്‍കുമാര്‍ മൂന്നു ദിവസത്തേക്ക് താത്കാലിക ചുമതല നല്‍കി. സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി ഏകപക്ഷീയമാണെന്നും സെന്‍കുമാര്‍ ഗവര്‍ണറെ അറിയിച്ചു. വാശിപിടിച്ച് ഡിജിപിയായി തനിക്ക് തുടരാനാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡിജിപി പദവിയില്‍ നിന്നും മാറ്റിയെന്ന ഉത്തരവ് തനിക്ക് ഔദ്യോഗികമായി  ലഭിച്ചിട്ടില്ല. ഡിജിപി പദത്തില്‍ ഇരുന്ന തന്‍റെ പോരായ്മകള്‍ നേരിട്ടു മാന്യമായി ഇക്കാര്യം അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Last Updated : May 31, 2016, 10:21 PM IST
 ടിപി സെന്‍കുമാറിന് മൂന്നു ദിവസത്തേക്ക് താത്കാലിക ചുമതല

തിരുവനന്തപുരം : പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി വിവാദങ്ങള്‍ തുടരുന്നതിനിടെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട ടിപി സെന്‍കുമാര്‍ മൂന്നു ദിവസത്തേക്ക് താത്കാലിക ചുമതല നല്‍കി. സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി ഏകപക്ഷീയമാണെന്നും സെന്‍കുമാര്‍ ഗവര്‍ണറെ അറിയിച്ചു. വാശിപിടിച്ച് ഡിജിപിയായി തനിക്ക് തുടരാനാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡിജിപി പദവിയില്‍ നിന്നും മാറ്റിയെന്ന ഉത്തരവ് തനിക്ക് ഔദ്യോഗികമായി  ലഭിച്ചിട്ടില്ല. ഡിജിപി പദത്തില്‍ ഇരുന്ന തന്‍റെ പോരായ്മകള്‍ നേരിട്ടു മാന്യമായി ഇക്കാര്യം അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

സര്‍ക്കാര്‍ തീരുമാനത്തില്‍ നിയമവിരുദ്ധമായ പലതുമുണ്ട്. സുപ്രീംകോടതി ഉത്തരവിന്‍റെ ലംഘനവും നടന്നിട്ടുണ്ട്. ആര്‍ക്ക് മുമ്പിലും നട്ടെല്ല് വളച്ചിട്ടില്ളെന്നും പദവികള്‍ക്കായി ആരെയും പ്രീതിപ്പെടുത്തിയിട്ടില്ളെന്നും സംസ്ഥാന പൊലീസ്. തനിക്ക് തന്റേതായ ആദര്‍ശങ്ങളുണ്ടെന്നും അത് ഒരിടത്തും ബലികഴിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. കേരളത്തിലെ  പൊലീസ് മേധാവി എന്ന നിലയില്‍ അവസാന ഫേസ്ബുക് പോസ്റ്റാണിതെന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പ് താന്‍ ഈ പദവി ഉപേക്ഷിക്കുന്നത് പൂര്‍ണ സംതൃപ്തിയോടെയാണെന്നും നിയമാനുസൃതമല്ലാത്ത ഇടപെടലുകളെ എതിര്‍ത്തിരുന്നുവെന്നും ചൂണ്ടിക്കാട്ടി കൊണ്ടാണ് അവസാനിപ്പിക്കുന്നത്.പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതലയാണ് സെന്‍കുമാറിന് പുതുതായി നല്‍കിയിരിക്കുന്നത്.

Trending News