Veena George: അങ്കണവാടിയിൽ നിന്നും അപകടം പറ്റിയ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും; വീണാ ജോർജ്

ആൻ്റോ- അനീഷ ദമ്പതികളുടെ മകൾ മെറീനയാണ് അങ്കണവാടി കെട്ടിടത്തിൽ നിന്നും വീണ് ​ഗുരുതരമായ പരിക്ക് പറ്റിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണാണ് കുട്ടിക്ക് ​ഗുരുതരമായി പരിക്കേറ്റത്. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2024, 01:16 PM IST
  • ആൻ്റോ- അനീഷ ദമ്പതികളുടെ മകൾ മെറീനയാണ് അങ്കണവാടി കെട്ടിടത്തിൽ നിന്നും വീണ് ​ഗുരുതരമായ പരിക്ക് പറ്റിയത്.
  • കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണാണ് കുട്ടിക്ക് ​ഗുരുതരമായി പരിക്കേറ്റത്.
Veena George: അങ്കണവാടിയിൽ നിന്നും അപകടം പറ്റിയ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും; വീണാ ജോർജ്

ഇടുക്കി: ഇടുക്കി അടിമാലി കല്ലാറിലെ അങ്കണവാടി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ നാലു വയസ്സുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. അങ്കണവാടികളുടെ സുരക്ഷതിത്വം ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ വനിത ശിശുവികസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ആൻ്റോ- അനീഷ ദമ്പതികളുടെ മകൾ മെറീനയാണ് അങ്കണവാടി കെട്ടിടത്തിൽ നിന്നും വീണ് ​ഗുരുതരമായ പരിക്ക് പറ്റിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണാണ് കുട്ടിക്ക് ​ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. 20 അടിയോളം താഴ്ചയിലേക്കാണ് മെറീന വീണത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ രക്ഷിക്കാൻ താഴേക്ക് ചാടിയ അങ്കണവാടി അധ്യാപികക്കും പരിക്കേറ്റിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News