Hanging death | ​ഗവർണറുടെ ഡ്രൈവർ രാജ്ഭവനിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ

രാജ്ഭവനിലെ ക്വാർട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തല സ്വദേശിയായ തേജസ് (48) ആണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 21, 2021, 08:01 AM IST
  • പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു
  • ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
  • ഇന്ന് പുലർച്ചെയാണ് സംഭവം
  • മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്
Hanging death | ​ഗവർണറുടെ ഡ്രൈവർ രാജ്ഭവനിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ​ഗവർണർ (Governor) ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ തൂങ്ങിമരിച്ച (Hanging death) നിലയിൽ കണ്ടെത്തി. രാജ്ഭവനിലെ ക്വാർട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തല സ്വദേശിയായ തേജസ് (48) ആണ് മരിച്ചത്.

പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ALSO READ: Hanging death | തിരുവനന്തപുരം ആര്യനാട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്നു. കുടുംബപ്രശ്‌നമാണ് മരണത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഗവർണർക്ക് രണ്ട് ഡ്രൈവർമാരാണ് ഉള്ളത്. മരിച്ച തേജസ് വർഷങ്ങളായി ഗവർണറോടൊപ്പമുള്ളയാളാണ്. ശനിയാഴ്ച രാത്രി വരെയും ഗവർണറോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News