രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം; ദുരിത ബാധിതരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ഓഖി ദുരിത ബാധിതരെ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുമെന്നും ആവശ്യമുള്ള എന്ത് സഹായവും നല്‍കുമെന്നും അറിയിച്ചു. നിങ്ങളുടെ ദു:ഖവും വേദനയും ഞാന്‍ മനസിലാക്കുന്നു. കാണാതായവരെ ക്രിസ്തുമസിന് മുന്‍പ് തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രം നടത്തി വരികയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Dec 19, 2017, 05:47 PM IST
രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം; ദുരിത ബാധിതരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: ഓഖി ദുരിത ബാധിതരെ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുമെന്നും ആവശ്യമുള്ള എന്ത് സഹായവും നല്‍കുമെന്നും അറിയിച്ചു. നിങ്ങളുടെ ദു:ഖവും വേദനയും ഞാന്‍ മനസിലാക്കുന്നു. കാണാതായവരെ ക്രിസ്തുമസിന് മുന്‍പ് തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രം നടത്തി വരികയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന്‍റെ വേദന മനസ്സിലാക്കി ആവശ്യമായ ധനസഹായങ്ങള്‍ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമായാതിനാലാണ് ദുരന്തം ഉണ്ടായതിനുപിന്നാലെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരിട്ട് കേരളത്തിലെത്തിയതെന്നും മോദി പറഞ്ഞു.

വൈകിട്ട് നാലരയോടെ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം റോഡ്‌ മാര്‍ഗമാണ് പൂന്തുറയിലെത്തിയത്. തുടര്‍ന്ന് പൂന്തുറ അല്‍ഫോണ്‍സ കമ്മ്യൂണിറ്റി ഹാളില്‍ ദുരിത ബാധിതരെ സന്ദര്‍ശിച്ചു.

തിരുവനന്തപുരം  പൂന്തുറ, കൊച്ചുവേളി, വലിയതുറ തുടങ്ങിയ തീരപ്രദേശങ്ങളിലുള്ളവരെയാണ് അല്‍ഫോണ്‍സ കമ്മ്യൂണിറ്റി ഹാളില്‍ നരേന്ദ്രമോദി സന്ദര്‍ശിച്ചത്. സുരക്ഷയെക്കരുതിയാണ് ഇവരെ പൂന്തുറ കമ്മ്യൂണിറ്റി ഹാളില്‍ എത്തിച്ചത്.

ഗവര്‍ണ്ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി എംപി, മറ്റ് ബിജെപി നേതാക്കള്‍ എന്നിവരും നരേന്ദ്രമോദിയ്ക്കൊപ്പം ദുരിത ബാധിതരെ സന്ദര്‍ശിച്ചു.

Trending News