E.P Narayanan: പത്മശ്രീയുടെ നിറവിൽ തെയ്യം കലാകാരൻ ഇപി നാരായണൻ

Padma Shri E.P Narayanan: കളിയാട്ടം എന്ന സിനിമയിലൂടെ സുപരിചിതമായ കലാകാരനാണ് ഇപി നാരായണൻ

Written by - Zee Malayalam News Desk | Last Updated : Jan 26, 2024, 04:34 PM IST
  • 13-ാം വയസിലാണ് കെട്ടിയാട്ടം തുടങ്ങുന്നത്.
  • പിതാവിൽ നിന്നും ബാലപാഠങ്ങൾ പഠിച്ചു.
  • 45 വർഷക്കാലത്തെ സംഭാവനകൾ പരിഗണിച്ചാണ് പത്മശ്രീ നൽകിയത്.
E.P Narayanan: പത്മശ്രീയുടെ നിറവിൽ തെയ്യം കലാകാരൻ ഇപി നാരായണൻ

ഈ വർഷത്തെ പത്മശ്രീ തിളക്കത്തിൽ  തെയ്യം കലാകാരൻ ഇപി നാരയണനും. ചരിത്രത്തിൽ ആദ്യമായാണ് ഒരു തെയ്യം കലാകാരന് പത്മ പുരസ്കാരം ലഭിക്കുന്നത്. കളിയാട്ടം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതമായ കലാകാരനാണ് ഇപി നാരായണൻ.  ഉത്തരമലബാറിലെ തെയ്യം എന്ന അനുഷ്ഠാന കലയ്ക്കായി ജീവിതം സമർപ്പിച്ച ഇ പി നാരായണൻ പെരുവണ്ണാന് അംഗീകാരമായാണ് പത്മശ്രീ നൽകി ആദരിച്ചത്. 

തളിപ്പറമ്പ് കുറുമാത്തൂരിലെ പനക്കാട്ട് ഒതേന പെരുവണ്ണാന്റെയും മാമ്പയിൽ പാഞ്ചുവിന്റെയും മകനാണ് നാരായണൻ. നാല് വയസ് പ്രായമുള്ളപ്പോൾ തളിപറമ്പ് തൃച്ഛമ്പരം, പാലക്കുളങ്ങര ഭാഗങ്ങളിൽ ആടിവേൻ കെട്ടിയാടിയാണ് തെയ്യാട്ടരംഗത്തേക്കുള്ള ഇപി നാരായണന്റെ കടന്നുവരവ്. തന്റെ 13-ാം വയസിൽ തുടങ്ങിയ കെട്ടിയാട്ടം ഇന്നും തുടരുകയാണ് 67കാരനായ ഇപി നാരായണൻ.

ALSO READ: അപൂർവ്വയിനം നെൽവിത്തുകളുടെ സംരക്ഷണം! പത്മശ്രീ തിളക്കത്തിൽ സത്യനാരായണ ബലേരി

പതിമൂന്നാം വയസ്സിൽ കരിമ്പം കുണ്ടത്തിൻ കാവിന്റെ അധീനതയിലുള്ള പനക്കാട് ചെറുവയലിൽ പാടാർകുളങ്ങര വീരൻ കെട്ടിയാടി തെയ്യാട്ടത്തിലേക്ക് ചുവടുവെച്ചു. തെയ്യാട്ട ഭൂമികയായ കോലസ്വരൂപത്തിലെയും, ചുഴലി സ്വരൂപത്തിലെയും, പ്രാട്ടറ സ്വരൂപത്തിലെയും അനേകം കാവുകളിലും, കോട്ടങ്ങളിലും, തറവാടുകളിലും, പള്ളിയറകളിലും കോലങ്ങൾ കെട്ടിയാടി.

പിതാവ് കരിമ്പം പനക്കാട്ട് ഒതേന പെരുവണ്ണാനില്‍ നിന്നും തെയ്യാനുഷ്ഠാനത്തിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ ശേഷം അഴിക്കോട് കൃഷ്ണന്‍ പെരുവണ്ണാന്റെ ശിഷ്യനായി. അഴീക്കോട് കൃഷ്ണൻ പെരുവണ്ണാനിൽ നിന്ന് ഗുരുകുല സമ്പ്രദായ രീതിയിൽ കളരിയഭ്യാസമുറകളും, തോറ്റംപാട്ട്, മുഖത്തെഴുത്ത്, അണിയലനിർമ്മാണം, വാദ്യം എന്നിവ അഭ്യസിച്ചിരുന്നു. പനക്കാട് ഒതേന പെരുവണ്ണാൻ, ചുഴലി ചിണ്ട പെരുവണ്ണാൻ, അഴീക്കോട് കൃഷ്ണൻ പെരുവണ്ണാൻ എന്നിവരാണ് ഗുരുക്കൻമാർ. 

തെയ്യം, തെയ്യച്ചമയം രംഗത്ത് കഴിഞ്ഞ 45 വർഷക്കാലമായി നൽകിയ സംഭാവനകൾ പരിഗണിച്ച് - 2009ൽ കേരള ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരവും 2018ൽ കേരള ഫോക് ലോർ അക്കാദമിയുടെ ഫെല്ലോഷിപ്പും ഇപി നാരായണന് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News