Kerala Lottery Result Live: മാറ്റിവെച്ച ലോട്ടറി നറുക്കെടുപ്പുകൾ ഉടൻ , അറിയേണ്ട നമ്പരുകൾ

ജൂണ്‍ 25,29 എന്നീ തീയ്യതികളിൽ ആദ്യ നറുക്കെടുപ്പും  ജൂലൈ 2 ,6 ,9 ,13 ,16 ,20 ,22 തീയതികളില്‍ ബാക്കി തീയ്യതികളിലും നടത്തും

Written by - Zee Malayalam News Desk | Last Updated : Jun 17, 2021, 11:09 AM IST
  • ലോട്ടറികളുടെ എണ്ണം, തീയതികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു
  • ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പരിമിതപ്പെടുത്തും.
  • മാറ്റിവെച്ചവയുടെ നറുക്കെടുപ്പ് പൂർത്തിയാകുന്നതോടെ ബാക്കിയുള്ള ടിക്കറ്റ് വിൽപ്പനയടക്കമുള്ളവയും നടക്കും.
Kerala Lottery Result Live: മാറ്റിവെച്ച ലോട്ടറി നറുക്കെടുപ്പുകൾ ഉടൻ , അറിയേണ്ട നമ്പരുകൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ഭാഗ്യക്കുറി നറുക്കെടുപ്പുകൾ ജൂൺ 25 മുതൽ പുന:രാരംഭിക്കും. സ്ത്രീശക്തി 259, അക്ഷയ 496, കാരുണ്യ പ്ലസ് 367, നിര്‍മല്‍ 223, വിന്‍വിന്‍ 615, സ്ത്രീശക്തി 260, അക്ഷയ 497, ഭാഗ്യമിത്ര - ബിഎം 6, ലൈഫ് വിഷു ബമ്ബര്‍ - ബി ആര്‍ 79 എന്നീ ഭാഗ്യക്കുറികളാണ് നറുക്കെടുക്കുന്നത്.

ജൂണ്‍ 25,29 എന്നീ തീയ്യതികളിൽ ആദ്യ നറുക്കെടുപ്പും  ജൂലൈ 2 ,6 ,9 ,13 ,16 ,20 ,22 തീയതികളില്‍ ബാക്കി തീയ്യതികളിലും നടത്തും. മാറ്റിവെച്ചവയുടെ നറുക്കെടുപ്പ് പൂർത്തിയാകുന്നതോടെ ബാക്കിയുള്ള ടിക്കറ്റ് വിൽപ്പനയടക്കമുള്ളവയും നടക്കും.

ALSO READ : Kerala COVID Update : വീണ്ടും പതിമൂവായിരം കടന്ന് സംസ്ഥാനത്തെ കോവിഡ് കേസുകൾ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ശതമാനം

ലോട്ടറികളുടെ എണ്ണം, തീയതികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയ സാഹചര്യത്തില്‍ ഭാഗ്യക്കുറി ഓഫീസുകളില്‍ നാളെ മുതല്‍ ലോട്ടറി വില്പന പുനരാരംഭിക്കും.

ALSO READ : Kerala Unlock : തിരുവനന്തപുരം ജില്ലയിൽ പ്രദേശികാടിസ്ഥാനത്തിൽ ഓരോ തദ്ദേശ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ

ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പരിമിതപ്പെടുത്തും. അതേസമയം ലോക്ക് ഡൌണിൽ ലോട്ടറി വിൽപ്പന ഇല്ലാതായതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ഇതിനായി സർക്കാർ ധനസഹായ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

 

 

 

 

Trending News