കുട്ടനാട് സീറ്റില്‍ തോമസ്‌ ചാണ്ടിയുടെ സഹോദരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് കുടുംബം

കുട്ടനാട് ഉപതെരെഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥിയായി മുന്‍ മന്ത്രി തോമസ്‌ ചാണ്ടിയുടെ സഹോദരന്‍ തോമസ്‌ കെ.തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്‍ തോമസ്‌ ചാണ്ടിയുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനും,സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എന്‍സിപി നേതാവ് ടിപി പീതാംബരന്‍ മാസ്റ്റര്‍ക്കും കത്ത് നല്‍കി.

Last Updated : Jan 8, 2020, 07:09 PM IST
  • തോമസ്‌ ചാണ്ടിയുടെ ബിസിനസ് നോക്കി നടത്തേണ്ടത് കൊണ്ട് അദ്ധേഹത്തിന്റെ ഭാര്യയും മക്കളും കൂടുതല്‍ സമയവും വിദേശത്ത് ആയിരിക്കുമെന്ന് കത്തില്‍ പറയുന്നു.
    അവര്‍ക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് താല്‍പര്യമില്ലെന്നും കത്തിലുണ്ട്.
കുട്ടനാട് സീറ്റില്‍ തോമസ്‌ ചാണ്ടിയുടെ സഹോദരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് കുടുംബം

കുട്ടനാട് ഉപതെരെഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥിയായി മുന്‍ മന്ത്രി തോമസ്‌ ചാണ്ടിയുടെ സഹോദരന്‍ തോമസ്‌ കെ.തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്‍ തോമസ്‌ ചാണ്ടിയുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനും,സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എന്‍സിപി നേതാവ് ടിപി പീതാംബരന്‍ മാസ്റ്റര്‍ക്കും കത്ത് നല്‍കി.

തോമസ്‌ ചാണ്ടിയുടെ ബിസിനസ് നോക്കി നടത്തേണ്ടത് കൊണ്ട് അദ്ധേഹത്തിന്റെ ഭാര്യയും മക്കളും കൂടുതല്‍ സമയവും വിദേശത്ത് ആയിരിക്കുമെന്ന് കത്തില്‍ പറയുന്നു.
അവര്‍ക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് താല്‍പര്യമില്ലെന്നും കത്തിലുണ്ട്.

ഈ സാഹചര്യത്തില്‍ കുട്ടനാട് ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തോമസ്‌ ചാണ്ടിയുടെ ഇളയസഹോദരന്‍ തോമസ്‌ കെ.തോമസിനെ പരിഗണിക്കണമെന്നാണ് 
കത്തില്‍ ആവശ്യപെടുന്നത്.തോമസ്‌ ചാണ്ടി എംഎല്‍എ ആയിരുന്നപ്പോള്‍ തന്നെ മണ്ഡലത്തില്‍ തോമസ്‌ ചാണ്ടിയുടെ നിര്‍ദേശപ്രകാരം അദ്ധേഹത്തിന്റെ നോമിനിയായി മണ്ഡലത്തിലെ കാര്യങ്ങളില്‍ ഇടപെട്ട തോമസ്‌ കെ.തോമസിന് മണ്ഡലത്തില്‍ ഉടനീളം ജനങ്ങളുമായി നല്ലബന്ധമാണെന്നും കത്തില്‍ വിശദീകരിക്കുന്നു.

തന്‍റെ രാഷ്ട്രീയ പിന്‍ഗാമിയായി തോമസ്‌ കെ.തോമസ്‌ തന്നെ വരണമെന്നായിരുന്നു തോമസ്‌ ചാണ്ടിയുടെ ആഗ്രഹമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.എന്‍സിപി ക്കുള്ളില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങിയ സാഹചര്യത്തിലാണ് അന്തരിച്ച മുതിര്‍ന്ന നേതാവിന്‍റെ കുടുംബം തന്നെ സ്ഥാനാര്‍ഥിയുടെ കാര്യത്തിലുള്ള തങ്ങളുടെ നിലപാട് മുന്നണി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

Trending News