അംബാനി മോഹിച്ചാല്‍ അമ്പിളിമാമനെ വരെ വീട്ടിലെത്തിക്കും, മോദിയെ വിമര്‍ശിച്ച് തോമസ്‌ ഐസക്

ഇനിയും തുടങ്ങിയിട്ടുപോലുമില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ്‌ ഐസക്. 

Last Updated : Jul 10, 2018, 02:11 PM IST
അംബാനി മോഹിച്ചാല്‍ അമ്പിളിമാമനെ വരെ വീട്ടിലെത്തിക്കും, മോദിയെ വിമര്‍ശിച്ച് തോമസ്‌ ഐസക്

നിയും തുടങ്ങിയിട്ടുപോലുമില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ്‌ ഐസക്. 

ഭൂമിയില്‍ ഇനിയും അവതരിച്ചിട്ടില്ലാത്ത വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠ പദവി നല്‍കാന്‍ തീരുമാനിച്ച പ്രധാനമന്ത്രിയെ, സ്വപ്നത്തില്‍ തന്നെ വെട്ടയാടാനെത്തുന്ന സിംഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മൃഗശാലയിലേക്ക് പാഞ്ഞെത്തി കൂട്ടില്‍കിടന്ന സിംഹങ്ങളെ വെടിവെച്ചുകൊന്ന ഈജിപ്തിലെ ഫാറൂക്ക് രാജാവിനോടാണ് അദ്ദേഹം ഉപമിച്ചിരിക്കുന്നത്‌.

അംബാനി മോഹിച്ചാല്‍ അമ്പിളിമാമനെ സര്‍ക്കാര്‍ ചെലവില്‍ ആള്‍ട്ട്മൗണ്ട് റോഡിലെ വീട്ടിലെത്തിക്കാന്‍ കേന്ദ്ര ഭരണാധികാരികള്‍ ബാധ്യസ്ഥരാണെന്നും തോമസ്‌ ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തോമസ്‌ ഐസക് ഫേസ്ബുക്കില്‍ കുറിച്ചത്

Trending News