സാലറി ചലഞ്ചിന് ബദല്‍ നിര്‍ദേശം;ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കും!

സാലറി ചലഞ്ചിനെതിരെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ധനമന്ത്രി തോമസ്‌ ഐസക് പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചത്.

Last Updated : Apr 22, 2020, 12:35 PM IST
സാലറി ചലഞ്ചിന് ബദല്‍ നിര്‍ദേശം;ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കും!

തിരുവനന്തപുരം:സാലറി ചലഞ്ചിനെതിരെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ധനമന്ത്രി തോമസ്‌ ഐസക് പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്ന് ആറ് ദിവസത്തെ ശമ്പളം പിടിക്കാനുള്ള നിര്‍ദേശം മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി മുന്നോട്ട് വെച്ചു.
ഒരുമാസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

മാസം തോറും ആറു ദിവസത്തെ ശമ്പളം വീതം അഞ്ച് മാസമാണ് പിടിക്കുക,എല്ലാ ജീവനക്കാരുടെയും ശമ്പളം പിടിക്കുകയും ചെയ്യും,
ആരോഗ്യ മേഖലയിലെ ജീവനക്കാര്‍,പോലീസുകാര്‍,അങ്ങനെ ആരെയും ഒഴിവാക്കുകയുമില്ല.
അതേസമയം ഇരുപതിനായിരം രൂപയില്‍ താഴെ വരുമാനം ഉള്ള പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ സ്വന്തം 
നിലയില്‍ തീരുമാനം എടുക്കാവുന്നതാണ്.

Also Read:കുടുംബശ്രീ വായ്പ പദ്ധതി സംസ്ഥാന സർക്കാരിന്‍റെ തട്ടിപ്പെന്ന് ആക്ഷേപം!

ഇങ്ങനെ പിടിക്കുന്ന തുക കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ആറു ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക സര്‍ക്കാരിന് ലഭിക്കും.
ഇങ്ങനെ ശബളം പിടിക്കുന്നത്‌ ജീവനക്കാര്‍ക്ക് അധിക ഭാരം ആകില്ലെന്ന കണക്ക് കൂട്ടലിലാണ് സര്‍ക്കാര്‍.
എന്നാല്‍ പ്രതിപക്ഷത്തോട് അനുഭാവം പുലര്‍ത്തുന്ന സര്‍വീസ് സംഘടനകള്‍ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന് അടിയന്തര സാമ്പത്തിക സഹായമാണ് വേണ്ടത് എന്നാണ് സര്‍ക്കാര്‍ നിലപാട്,
അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതിന് സാധ്യതയുണ്ട്,
ഇങ്ങനെ പിടിക്കുന്ന ശമ്പളം പിന്നീട് ജീവനക്കാര്‍ക്ക് മടക്കി നല്‍കാമെന്ന നിര്‍ദേശവും സര്‍ക്കാരിന് മുന്നിലുണ്ട്.

Trending News