കുടുംബശ്രീ വായ്പ പദ്ധതി സംസ്ഥാന സർക്കാരിന്‍റെ തട്ടിപ്പെന്ന് ആക്ഷേപം!

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ  കുടുംബശ്രീ അംഗങ്ങൾ ക്കായി  മഖ്യമന്ത്രി പ്രഖ്യാപിച്ച വായ്പ തുകയായ 20000 രൂപ മാനദണ്ഡങ്ങൾ നോക്കാതെ എല്ലാ വിഭാഗത്തിൽപെട്ട ആളുകൾക്കും അനുവദിക്കണമെന്ന ആവശ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്.

Last Updated : Apr 20, 2020, 05:34 PM IST
കുടുംബശ്രീ വായ്പ പദ്ധതി സംസ്ഥാന   സർക്കാരിന്‍റെ തട്ടിപ്പെന്ന് ആക്ഷേപം!

തിരുവനന്തപുരം:കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ  കുടുംബശ്രീ അംഗങ്ങൾ ക്കായി  മഖ്യമന്ത്രി പ്രഖ്യാപിച്ച വായ്പ തുകയായ 20000 രൂപ മാനദണ്ഡങ്ങൾ നോക്കാതെ എല്ലാ വിഭാഗത്തിൽപെട്ട ആളുകൾക്കും അനുവദിക്കണമെന്ന ആവശ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്.

പദ്ധതി പ്രഖ്യാപിച്ച സമയത്ത് ഇതിനായി മാനദണ്ഡങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഓരോ കുടുംബശ്രീ അംഗത്തിനും 20000 രൂപ വായ്പ അനുവദിക്കും എന്നായിരുന്നു പറഞ്ഞത്. ഇപ്പോൾ 20000 രൂപ ഒരു കുടുംബശ്രീ അംഗത്തിനു പോലും ലഭ്യമാവില്ല എന്ന സാഹചര്യമാണുള്ളത്. 

കാരണം കർശനമായ മാനദണ്ഡങ്ങളാണ് സർക്കാർ ഉത്തരവിലുള്ളത്.. കോവിഡ് 19 കാലത്ത് കയ്യടി കിട്ടാനുള്ള വെറും വാഗ്ദാനമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. 

കൊറോണയെ ഉന്മൂലനം ചെയ്യാന്‍ നാവ് മുറിച്ച് യുവാവ്!!

 

ഒരു മുൻധാരണയും ഇല്ലാതെയാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. ഇത് കേരളത്തിലെ കുടുംബശ്രീ അംഗങ്ങളോടുള്ള വഞ്ചനയാണെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി നേതാവ് പൂങ്കുളം സതീഷ് തദ്ദേശ സ്വയം ഭരണ വകുപ്പിനേയും കുടുംബ ശ്രീ മീഷനേയും സമീപിക്കാനൊരുങ്ങുകയാണ്. 

കൊറോണ പ്രതിരോധത്തിനായി 'വഞ്ചിവീടുകള്‍'; രാജ്യത്ത് ആദ്യമായി ആലപ്പുഴയില്‍!!

കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം 2000 രൂപ,ജൻധൻ അക്കൗണ്ട് ഉള്ള സ്ത്രീകൾക്ക്‌ മാസം 500 രൂപ, സൗജന്യ ഗ്യാസ്, സൗജന്യ റേഷൻ തുടങ്ങി ആനുകൂല്യങ്ങൾ കേന്ദ്രം കേരളത്തിലെ ജനങ്ങൾക്ക് നൽകുമ്പോഴാണ്  സംസ്ഥാന സർക്കാർ വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നതെന്നും അദ്ദേഹം കുറ്റപെടുത്തുന്നു.

മുഖ്യമന്ത്രി പൊള്ളയായ  വാഗ്ദാനങ്ങളിലൂടെ ഈ കോറോണ കാലത്ത് ജനങ്ങളെ വഞ്ചിക്കുകയാണ്  ചെയ്യുന്നത് എന്നും ഒബിസി മോർച്ച ജില്ലാ അധ്യക്ഷൻ കൂടിയായ പൂങ്കുളം സതീഷ് അരോപിച്ചു.

Trending News