Nava Kerala Sadas: നവകേരള സദസിനെതിരെ ഭീഷണി കത്ത്; വയനാട് കളക്ടറേറ്റിലേക്കെത്തിയ കത്തിൽ അന്വേഷണം

Nava Kerala Sadas Threat: വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് രണ്ട് പേജുള്ള കത്ത്  തപാൽ മാർഗം വയനാട് കളക്ടറേറ്റിലെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Nov 23, 2023, 07:30 PM IST
  • അതേസമയം കത്ത് ലഭിച്ചുവെന്ന് സ്ഥിരീകരിച്ചെങ്കിലും മാവോയിസ്റ്റുകളുടേതാണ് എന്ന കാര്യത്തിൽ പോലീസിൽ നിന്ന് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല
  • നിലവിലെ സാഹചര്യത്തിൽ ആരെങ്കിലും കബളിപ്പിക്കാനായി കത്തയച്ചതാണോ എന്ന സംശയവും പോലീസിനുണ്ട്
Nava Kerala Sadas: നവകേരള സദസിനെതിരെ  ഭീഷണി കത്ത്; വയനാട് കളക്ടറേറ്റിലേക്കെത്തിയ കത്തിൽ അന്വേഷണം

വയനാട്: നവകേരള സദസിനെതിരെ ഭീഷണി കത്ത്. വയനാട് കളക്ടറേറ്റിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സി.പി.ഐ.എം.എൽ. എന്ന പേരിലാണ് സന്ദേശം എത്തിയത്. നവകേരള സദസ് നടത്താൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് സന്ദേശത്തിലുള്ളത്. കത്ത് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് രണ്ട് പേജുള്ള കത്ത്  തപാൽ മാർഗം വയനാട് കളക്ടറേറ്റിലെത്തിയത്. അതേസമയം കത്ത് ലഭിച്ചുവെന്ന് സ്ഥിരീകരിച്ചെങ്കിലും മാവോയിസ്റ്റുകളുടേതാണ് എന്ന കാര്യത്തിൽ പോലീസിൽ നിന്ന് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ആരെങ്കിലും കബളിപ്പിക്കാനായി കത്തയച്ചതാണോ എന്ന സംശയവും പോലീസിനുണ്ട്.

ALSO READ: പിണറായി നികൃഷ്ടൻ ; മുഖ്യമന്ത്രി ക്രൂരനെന്ന് പ്രതിപക്ഷ നേതാവ്

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൽപ്പറ്റ, മാനന്തവാടി ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം. നവകേരള സദസ് നടക്കുന്ന മൂന്ന് കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ നേരത്തെ പോലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സദസുകളിലെല്ലാം പ്രത്യേക സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലക്ക് പുറമെ നിന്നും കൂടുതൽ പൊലീസുകാരെയും  വിവിധ സേനാംഗങ്ങളെയും വയനാട്ടിൽ  നിയോഗിച്ചിട്ടുണ്ട്. ഭീഷണി സന്ദേശം സംബന്ധിച്ച് ഇൻ്റലിജൻസ് അന്വേഷണവും നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News