Road Accident: തൃശൂരിൽ നിയന്ത്രണം വിട്ട ആംബുലൻസ്‌ മറിഞ്ഞ് മൂന്ന് മരണം

Road Accident in Thrissur: അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന 6 പേരിൽ മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു.  

Written by - Zee Malayalam News Desk | Last Updated : May 3, 2023, 06:23 AM IST
  • മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
  • ചൊവ്വന്നൂർ എസ്‌ബിഐ ബാങ്കിന്‌ സമീപം അർധരാത്രി 1 മണിയോടെയാണ് അപകടമുണ്ടായത്.
  • നിയന്ത്രണം വിട്ട ആംബുലൻസ്‌ മറിയുകയായിരുന്നു.
Road Accident: തൃശൂരിൽ നിയന്ത്രണം വിട്ട ആംബുലൻസ്‌ മറിഞ്ഞ് മൂന്ന് മരണം

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ്‌ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം. മരത്തംകോട്‌ സ്വദേശികളായ ഫെമിന, റഹ്മത്ത്‌, ആബിദ്‌ എന്നിവരാണ്‌ മരിച്ചത്‌. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചൊവ്വന്നൂർ എസ്‌ബിഐ ബാങ്കിന്‌ സമീപം അർധരാത്രി 1 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ആംബുലൻസ്‌ മറിയുകയായിരുന്നു. വാനിൽ ആംബുലൻസ്‌ ഡ്രൈവർ അടക്കം ആറ് പേരാണ് ഉണ്ടായിരുന്നത്. ന്യൂമോണിയ ബാധിച്ച്‌ കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകവെയാണ് അപകടമുണ്ടായത്. അൽ അമീൻ എന്ന ആംബുലൻസാണ്‌ അപകടത്തിൽപ്പെട്ടത്‌. 

Kumki elephants: അരിക്കൊമ്പനെ യാത്രയാക്കി; സുരേന്ദ്രനും കുഞ്ചുവും മടങ്ങി

 

ഇടുക്കി: അരിക്കൊമ്പനെ യാത്രയാക്കി കോന്നി സുരേന്ദ്രനും കുഞ്ചുവും ചിന്നക്കനാലിനോട് യാത്ര പറഞ്ഞു. വിക്രമിനേയും സൂര്യനേയും അടുത്ത ദിവസം തിരികെ കൊണ്ടുപോകും. അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്നത് വരെയുള്ള ദൗത്യം വിജയകരമായി പൂർത്തീകരിച്ച ശേഷമാണ് കുങ്കിയാനകൾ ചിന്നക്കനാലിൽ നിന്നും മടങ്ങുന്നത്. മുത്തങ്ങയിലേക്കാണ് കുങ്കി ആനകളെ മാറ്റുക.

ചിന്നക്കനാലിന്റെ ഉറക്കം കെടുത്തിയ അരിക്കൊമ്പനെ വരുതിയിലാക്കാൻ ഒന്നര മാസങ്ങള്‍ക്ക് മുമ്പാണ് കുങ്കിയാനകൾ ഇവിടേക്ക് എത്തിയത്. ആദ്യം ദൗത്യ മേഖലയായ സിമന്റ് പാലത്തായിരുന്നു കുങ്കിയാനകളുടെ താവളം. പിന്നീട് 301 ലേയ്ക്ക് ആനകളെ മാറ്റി. നേരത്തെ അരിക്കൊമ്പന്റെ ആക്രമണത്തിൽ നാശം വിതച്ച വീട്ടിലായിരുന്നു പാപ്പാൻമാരുടെ താമസം. 2017ൽ, ആനമല കലീമിന്റെ നേതൃത്വത്തിലുള്ള കുങ്കിയാനകൾ പരാജപെട്ടിടത്താണ്, വിജയം നേടിയെടുത്ത് കേരളത്തിന്റെ സ്വന്തം കുങ്കിയാനകൾ തിരികെ മടങ്ങുന്നത്.

രണ്ട് ആനിമൽ ആംബുലൻസുകളിലായാണ് ആനകളെ കൊണ്ടുപോയത്. കുഞ്ചുവിനേയും കോന്നി സുരേന്ദ്രനേയും വയനാട്ടിൽ എത്തിച്ച ശേഷം, വാഹനങ്ങൾ തിരികെ എത്തി വിക്രമിനേയും സൂര്യനേയും കൊണ്ടു പോകും. വയനാട്ടിൽ നിന്നുള്ള പ്രത്യേക ദൗത്യ സേനയിലെ ഒരു സംഘവും ചിന്നക്കനാലിൽ നിന്ന് മടങ്ങിയിട്ടുണ്ട്. അരിക്കൊമ്പൻ ദൗത്യം വിജയമായതോടെ അരി പായസം വെച്ചും കുങ്കി ആനകൾക്ക് മധുരം നൽകിയും ഉദ്യോഗസ്ഥരെ ആദരിച്ചും ചിന്നക്കനാൽ ആഘോഷമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News