കോയമ്പത്തൂർ: തമിഴ്നാട് കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ.
പത്തനംതിട്ട ഇരവിപേരൂർ സ്വദേശി ജേക്കബ് ഏബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ട് മാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ ജേക്കബ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരുമകൾ എലീന തോമസിനെ ഗുരുതര പരിക്കുകളോടെ സുന്ദരപുരം അഭിരാമി ആശുപത്രിയിലേക്ക് മാറ്റി.
Read Also: ജയിൽ മോചനം നീളും; അബ്ദുൽ റഹീമിന്റെ ഹർജിയിൽ വിധി പറയുന്നത് വീണ്ടും മാറ്റി
സേലം, കൊച്ചി ദേശീയപാതയിൽ രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ഓൾട്ടോ കാർ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കുറിയർ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
നഴ്സിംഗ് വിദ്യാർത്ഥിനിയായ എലീനയെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ലോറി ഡ്രൈവർ ശക്തിവേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.