ചെന്നൈ: തമിഴ്നാട് മന്നാർകുടിയിൽ വേളാങ്കണ്ണി തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. നെല്ലിക്കുന്ന് സ്വദേശികളാണ് മരിച്ചത്. രണ്ട് സ്ത്രീകളും, എട്ടു വയസുള്ള കുട്ടിയുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. തൃശൂർ ഒല്ലൂരിൽ നിന്ന് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മന്നാർകുടിയിൽ വച്ച് വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. പാതയോരത്തെ കുഴിയിലേക്ക് ബസ് മറിയുകയായിരുന്നു. പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. 51 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു ബസ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
കൂട്ടുപ്രതിയായ സ്ത്രീക്കൊപ്പം ഭർത്താവ് നിൽക്കുന്നു; ഭാര്യ കോടതിയിൽ കയറി തല്ലി
തിരുവനന്തപുരം : കോടതിയിൽ വെച്ച് ഭാര്യ ഭർത്താവിനെ തല്ലി. ഇന്ന് ഏപ്രിൽ ഒന്നിന് രാവിലെ കാട്ടാക്കട ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ വെച്ചാണ് സംഭവം. കൂട്ടുപ്രതിയായ സ്ത്രീക്കൊപ്പം ഭർത്താവ് നിൽക്കുന്നത് കണ്ട് പ്രകോപിതയായ ഭാര്യ കോടതി മുറിയിൽ കയറി തല്ലുകയായിരുന്നു. ശേഷം മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
കല്ലയം സ്വദേശിയായ ഭർത്താവിനെയാണ് കുടപ്പനക്കുന്ന് സ്വദേശിനിയായ ഭാര്യ മർദ്ദിക്കുന്നത്. ഭർത്താവ് നടത്തിയ സാമ്പത്തിക തട്ടപ്പി കേസുമായി ബന്ധപ്പെട്ടാണ് ഭാര്യ കാട്ടാക്കട ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തുന്നത്. ഭർത്താവിനൊപ്പം കേസിൽ കൂട്ടുപ്രതിയായ മറ്റൊരു സ്ത്രീയുമെത്തിയിരുന്നു.
ഇരുവരെയും ഒരുമിച്ച് കോടതി മുറിയിൽ കണ്ടത് ഭാര്യയെ പ്രകോപിപ്പിച്ചു. തുടർന്ന് കോടതി മുറിയൽ വെച്ച് തന്നെ ഭാര്യ തന്റെ ഭർത്താവിനെ മർദ്ദിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നം കോടതിയിൽ കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും കോടതി നടപടികൾ തടസ്സപ്പെടുത്തുകയും ഉണ്ടായി. തുടർന്ന് കോടതി നിർദേശപ്രകാരം ഭാര്യയെ ഭർത്താവിനെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...