സ്കൂൾ സമയത്ത് സർവീസ് നടത്തിയ ഗെയിലിന്റെ ടിപ്പർ നാട്ടുകാർ തടഞ്ഞു

ഹൈക്കോടതി വിധി പാലിക്കാതെ സ്കൂൾ സമയത്ത് ഗെയിലിനായിസർവീസ് നടത്തിയ  ടിപ്പർ ലോറികൾ കാരശേരിയിൽ നാട്ടുകാർ തടഞ്ഞു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. രാവിലെ ഒമ്പതിനും പത്തിനുമിടക്ക് ടിപ്പർ ലോറികൾ ഓടുന്നതിന് ഹൈക്കോടതി വിലക്കുണ്ട്. ഇത് ലംഘിച്ച് 3 ടിപ്പറുകളാണ് ഇന്ന് ഓടിയത്. ഇതോടെ നാട്ടുകാർ സംഘടിച്ച് വാഹനങ്ങൾ തടയുകയായിരുന്നു. 

Last Updated : Nov 20, 2017, 12:57 PM IST
സ്കൂൾ സമയത്ത് സർവീസ് നടത്തിയ ഗെയിലിന്റെ ടിപ്പർ നാട്ടുകാർ തടഞ്ഞു

മുക്കം: ഹൈക്കോടതി വിധി പാലിക്കാതെ സ്കൂൾ സമയത്ത് ഗെയിലിനായിസർവീസ് നടത്തിയ  ടിപ്പർ ലോറികൾ കാരശേരിയിൽ നാട്ടുകാർ തടഞ്ഞു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. രാവിലെ ഒമ്പതിനും പത്തിനുമിടക്ക് ടിപ്പർ ലോറികൾ ഓടുന്നതിന് ഹൈക്കോടതി വിലക്കുണ്ട്. ഇത് ലംഘിച്ച് 3 ടിപ്പറുകളാണ് ഇന്ന് ഓടിയത്. ഇതോടെ നാട്ടുകാർ സംഘടിച്ച് വാഹനങ്ങൾ തടയുകയായിരുന്നു. 

കാരശേരി വയലിൽ ഗെയിൽ പൈപ്പ് ലൈന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണ് തട്ടുന്നതിന് എത്തിയതായിരുന്നു ടിപ്പർ ലോറികൾ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മുക്കം പൊലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

അധികലോഡുമായെത്തിയ ടിപ്പറുകൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. ടിപ്പറിലെ മണ്ണ് ഷീറ്റുകൾ ഉപയോഗിച്ച് മൂടണമെന്ന് നിയമമുണ്ടങ്കിലും വാഹനത്തിലെ മണ്ണ് റോഡിൽ വീഴുന്ന തരത്തിലും പുറകിൽ വരുന്ന വാഹനങ്ങളിലേക്ക് പതിക്കുന്ന തരത്തിലുമായിരുന്നു. 

അതേസമയം സംഭവത്തിൽ ഗെയിലിന് ബന്ധമില്ലന്ന് അധികൃതർ വ്യക്തമാക്കി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണടിക്കുന്നതിന് പ്രാദേശികമായി ഒരാളെ ചുമതലപ്പെടുത്തിയതാണന്നും സ്കൂൾ സമയത്ത് സർവീസ് നടത്തിയതിന് അവരാണ് ഉത്തരവാദിയെന്നും അധികൃതര്‍ വ്യക്തമാക്കി. 

Trending News