News Round Up : കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Feb 16, 2021, 09:39 PM IST
  • Covid-19: സ്ഥിതി ആശങ്കാജനകം, മൊത്തം സജീവ കേസുകളുടെ 72% കേരളത്തിലും മഹാരാഷ്ട്രയിലും
  • Covid update: വൈറസ് വ്യാപനം കുറയാതെ സംസ്ഥാനം, 4,937 പുതിയ രോഗികള്‍
  • Dollor Smuggling Case : ചോദ്യം ചെയ്യാൻ വിളിപ്പിച്ച Unitac MD Santhosh Eappan നെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
  • Saudi Arabia ലേക്കും Kuwait ലേക്കും പ്രവേശിക്കാൻ സാധിക്കാതെ UAE യിൽ കുടങ്ങിയ പ്രവാസികൾ Embassy മായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം
News Round Up : കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Covid-19: സ്ഥിതി ആശങ്കാജനകം, മൊത്തം സജീവ കേസുകളുടെ 72% കേരളത്തിലും മഹാരാഷ്ട്രയിലും
ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന കേരളത്തിലേയും മഹാരാഷ്ട്രയിലേയും സ്ഥിതി അതീവ ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ 61,550,  മഹാരാഷ്ട്രയില്‍ 37,550  Covid സജീവ കേസുകളാണ് ഉള്ളത്.  ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 72 % ആണെന്നും  കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

Covid update: വൈറസ് വ്യാപനം കുറയാതെ സംസ്ഥാനം, 4,937 പുതിയ രോഗികള്‍
സംസ്ഥാനത്ത് ഇന്ന് 4,937 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4,478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 340 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Dollor Smuggling Case : ചോദ്യം ചെയ്യാൻ വിളിപ്പിച്ച Unitac MD Santhosh Eappan നെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
വടക്കാഞ്ചേരി Life Mission Flat നിർമാണവുമായി ബന്ധപ്പെട്ടുള്ള  ഡോളർ കടത്ത് കേസിൽ കസ്റ്റംസ് Unitac MD Santhosh Eapan ന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യാനായി കസ്റ്റംസിന്റെ കൊച്ചിയിലെ ഓഫീസിൽ എത്തിയ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ഛയം നി‌ർമിക്കുന്നത് സന്തോഷ് ഈപ്പന്റെ ഉടമസ്ഥതയിലുള്ള യൂണിടാക് കമ്പിനിയാണ്. 

Saudi Arabia ലേക്കും Kuwait ലേക്കും പ്രവേശിക്കാൻ സാധിക്കാതെ UAE യിൽ കുടങ്ങിയ പ്രവാസികൾ Embassy മായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം
Saudi Arabia ലേക്കും Kuwait ലേക്കും പ്രവേശിക്കാൻ സാധിക്കാതെ യുഎഇയിൽ കുടങ്ങിയ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. നാട്ടിലേക്ക് മടങ്ങുന്നതിനായി യുഎഇയിൽ കുടുങ്ങിയ പ്രവാസികൾ Dubai കോൺസുലേറ്റുമായോ Abu Dhabi എംബസിയുമായോ ബന്ധപ്പെടാനാണ് വിദേശകാര്യ മന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം. 

Malayalam Cinema: ബിഗ് ബജറ്റ് മലയാള സിനിമയ്ക്ക് താങ്ങാനാകുമോ? Amitabh Bachchanന്‍റെ ചോദ്യത്തിന് ഉഗ്രന്‍ മറുപടി നല്‍കി ലാലേട്ടന്‍
ബിഗ്‌ ബജറ്റ് മലയാള സിനിമകളെകുറിച്ച് ഒരിയ്ക്കല്‍  ഇന്ത്യന്‍ സിനിമയിലെ Big B കാണിച്ച ആശങ്കയ്ക്ക്  മോഹന്‍ലാല്‍ നല്‍കിയ കിടിലന്‍ മറുപടി പങ്കുവയ്ക്കുകയാണ്  പ്രിയദ‌ര്‍ശന്‍. മരക്കാര്‍ അറബിക്കടലിന്‍റെ  സിംഹം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ്   ഹൈദരാബാദ്  റാമോജി ഫിലിം സിറ്റിയില്‍ നടക്കുന്ന അവസരത്തിലാണ് ഈ സംഭവം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News