തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവില്‍ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയ്ക്ക് സ്ഥാനമാറ്റം. എറണാകുളം സിറ്റി പോലീസ് കമ്മീഷണറായ എം.പി ദിനേശിനാണ് പകരം ചുമതലയെന്നാണ് സൂചന.
മന്ത്രിസഭാ യോഗത്തിലാണ് തച്ചങ്കരിയെ മാറ്റാൻ തീരുമാനമെടുത്തത്. സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ തച്ചങ്കരിയ്ക്കെതിരെ രംഗത്തു വന്നിരുന്നു.
കൂടാതെ, ഗതാഗതമന്ത്രിയും ദേവസ്വംമന്ത്രിയും അടക്കമുള്ളവരുമായും തച്ചങ്കരി നല്ല ബന്ധത്തിലായിരുന്നില്ല. നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ വിവിധ പരിപാടികളുമായി രംഗത്തെത്തിയ ഉദ്യോഗസ്ഥനായിരുന്നു ടോമിന്‍ ജെ തച്ചങ്കരി.
വേണ്ടത്ര ജീവനക്കാരില്ലാത്ത പശ്ചാത്തലത്തിൽ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതിന്‍റെ പേരിൽ ഹൈക്കോടതിയിൽ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിയ്ക്ക് വിമർശനം കേൾക്കേണ്ടി വന്നിരുന്നു.