കുട്ടികളുമായി വിനോദ സഞ്ചാരത്തിന് പോയ ബസ് അപകടത്തില്‍പ്പെട്ടു; എട്ട് പേരുടെ നില ഗുരുതരം

കോഴിക്കോട് പുതിയാപ്പയില്‍ സ്‌കൂള്‍ കുട്ടികളുമായി വന്ന ടൂറിസ്റ്റ് ബസ് വീടിനുള്ളിലേക്ക് പാഞ്ഞുകയറി നിരവധിപ്പേര്‍ക്ക്‌ പരിക്ക്.

Last Updated : Jan 5, 2018, 05:24 PM IST
കുട്ടികളുമായി വിനോദ സഞ്ചാരത്തിന് പോയ ബസ് അപകടത്തില്‍പ്പെട്ടു; എട്ട് പേരുടെ നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് പുതിയാപ്പയില്‍ സ്‌കൂള്‍ കുട്ടികളുമായി വന്ന ടൂറിസ്റ്റ് ബസ് വീടിനുള്ളിലേക്ക് പാഞ്ഞുകയറി നിരവധിപ്പേര്‍ക്ക്‌ പരിക്ക്.

വീടിന് മുന്നില്‍ ഉണ്ടായിരുന്ന ഗര്‍ഭിണിയായ യുവതിയ്ക്കും ബസിലുണ്ടായിരുന്ന മുഴുവന്‍ കുട്ടികള്‍ക്കും പരിക്കേറ്റിട്ടുള്ളതായാണ് റിപ്പോര്‍ട്ട്‌. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്.

ഇരുപതോളം കുട്ടികളെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കണ്ണൂര്‍ പയ്യന്നൂര്‍ ഷേണായി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിനോദയാത്രാ സംഘത്തിന്‍റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 

സ്കൂളില്‍ നിന്ന് രണ്ട് ബസ്സുകളിലായാണ് കോഴിക്കോട് ബീച്ച് കാണാനെത്തിയത്. ഇതില്‍ അഞ്ചാം ക്ലാസ്സിലേയും എട്ടാം ക്ലാസ്സിലേയും കുട്ടികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

Trending News