ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.
ശബരിമലയിലേയ്ക്ക് പോവുന്ന പാതയില്‍ നിലയ്ക്കലിനു സമീപം കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. ആര്‍ക്കും സാരമുള്ള പരിക്കേറ്റിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
ഹിമാചൽപ്രദേശിലെ രാംപുരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ബസിൽ 40തോളം യാത്രക്കാർ ഉണ്ടായിരുന്നു. ഇന്ന് രാവിലെ 9.15 നായിരുന്നു അപകടം.
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര് വെന്തു മരിച്ചു. 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ ബറേലിയിലെ ദേശീയപാത 24 ലാണ് അപകടമുണ്ടായത്.
ഹിമാചല്‍ പ്രദേശില്‍ മലയാളികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര്‍ക്ക് പരുക്ക്. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. കനത്ത മൂടല്‍ മഞ്ഞും മഞ്ഞു വീഴ്ചയും അപകട കാരണമായെന്നാണ് റിപ്പോര്‍ട്ട്.