നിയമപാലകര്‍ വീണ്ടും നിരത്തില്‍!! നിയമലംഘകര്‍ ജാഗ്രതൈ!

ഓണ ഇടവേളയ്ക്കുശേഷം വ്യാഴാഴ്ച മുതല്‍ വീണ്ടും കര്‍ശന വാഹനപരിശോധന.

Last Updated : Sep 18, 2019, 06:20 PM IST
നിയമപാലകര്‍ വീണ്ടും നിരത്തില്‍!! നിയമലംഘകര്‍ ജാഗ്രതൈ!

തിരുവനന്തപുരം: ഓണ ഇടവേളയ്ക്കുശേഷം വ്യാഴാഴ്ച മുതല്‍ വീണ്ടും കര്‍ശന വാഹനപരിശോധന.

മോട്ടോര്‍ വാഹനവകുപ്പും ട്രാഫിക് പോലീസും ചേര്‍ന്നാണ് കര്‍ശന പരിശോധനയ്‌ക്കൊരുങ്ങുന്നത്. വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കുന്ന കര്‍ശന വാഹന പരിശോധനയില്‍ പിഴ ചുമത്തില്ലെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്‍റെ അറിയിപ്പ്. പകരം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും. 

ഉയര്‍ന്ന പിഴ ഈടാക്കുന്നത് സംബന്ധിച്ച്‌ വ്യക്തത വരാത്ത സാഹചര്യത്തിലാണ് പിഴ ഈടാക്കാതെ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്. കോടതിയില്‍ പിഴ അടക്കാനുള്ള സമയം ആകുമ്പോഴേക്കും പിഴ തുക സംബന്ധിച്ച്‌ അന്തിമ തീരുമാനമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 

ഓണക്കാലത്ത് പിഴ ഈടാക്കുന്നതില്‍ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍, ഇതിനെ തുടര്‍ന്ന് നിയമലംഘനങ്ങള്‍ വര്‍ധിച്ചതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

മോട്ടോര്‍ വാഹനനിയമഭേദഗതിയില്‍ പിഴത്തുക ക്രമാതീതമായി വര്‍ധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ഓണക്കാലത്ത് സര്‍ക്കാര്‍ നിയമത്തില്‍ അയവ് വരുത്തുകയും വാഹനപരിശോധന ഒഴിവാക്കുകയും ചെയ്തിരുന്നു. 

സെപ്റ്റംബര്‍ ഒന്നു മുതലാണ് രാജ്യത്ത് മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്താന്‍ തീരുമാനിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. 

അതേസമയം, മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി നിലവില്‍ വന്നതിനുശേഷം വന്‍തുകയാണ് പി​ഴ​യി​ന​ത്തി​ല്‍ ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്ത് പി​ഴ​യി​ന​ത്തി​ല്‍ ഓണത്തിന് മുന്‍പ് 46 ല​ക്ഷം രൂ​പ ല​ഭി​ച്ചതായി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് വ്യക്തമാക്കി.

ക​ര്‍​ശ​ന ഗതാഗത നി​യ​മം വ​ന്ന​തി​നു ശേ​ഷം ഹെ​ല്‍​മെ​റ്റ്. സീ​റ്റ്ബെ​ല്‍​റ്റ് എ​ന്നി​വ ധ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വര്‍ദ്ധിച്ചതായും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ചെ​റു​വാ​ഹ​ന​ങ്ങ​ളി​ല​ട​ക്കം അ​മി​ത ഭാ​രം ക​യ​റ്റി​യ​തി​നാ​ണ് പി​ഴ കൂ​ടു​ത​ല്‍ ഈ​ടാ​ക്കി​യ​തെ​ന്നാ​ണ് റിപ്പോര്‍ട്ട്.

 

Trending News