കിരണിന് ഗതാഗത വകുപ്പ് നൽകിയത് വലിയ ശിക്ഷ; മുഖ്യമന്ത്രിയുടെ പിന്തുണ കിരണിനെ പിരിച്ചുവിടുന്നതിന് കാരണമായെന്ന് ആന്‍റണി രാജു

വിസ്മയ കേസിലെ ഏക പ്രതിയായ കിരൺകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി നടപടിയോടായിരുന്നു ആന്‍റണി രാജുവിന്‍റെ പ്രതികരണം. ചില കേസുകളിൽ തെളിവുകളുടെ അഭാവത്തിൽ പ്രതികൾ രക്ഷപെടാറുണ്ട്. എന്നാൽ, വിസ്മയ കേസിൽ അതുണ്ടായില്ല.

Written by - Abhijith Jayan | Edited by - Priyan RS | Last Updated : May 23, 2022, 02:56 PM IST
  • സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ജീവിതം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു.
  • പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേസന്വേഷണത്തിന് മേൽനോട്ടം നൽകിയ ഐജി ഹർഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു.
  • കിരണിനെ പിരിച്ചുവിട്ടപ്പോൾ തനിക്കെതിരെ ഉയർന്ന ചോദ്യങ്ങൾക്കുളള മറുപടി കൂടിയാണ് ഈ വിധിയെന്നും ആന്‍റണി രാജു പറഞ്ഞു.
കിരണിന് ഗതാഗത വകുപ്പ് നൽകിയത് വലിയ ശിക്ഷ; മുഖ്യമന്ത്രിയുടെ പിന്തുണ കിരണിനെ പിരിച്ചുവിടുന്നതിന് കാരണമായെന്ന് ആന്‍റണി രാജു

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേലിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിലെ വിധിയോട് പ്രതികരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. മോട്ടോർ വാഹന വകുപ്പിൽ നിന്ന് കിരണിനെ പിരിച്ചുവിട്ട തീരുമാനം ശരിയെന്ന് തെളിഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്ക് ഈ സംഭവം ഒരു പാഠമായിരിക്കണം. പ്രതി കിരൺകുമാറിന് ഗതാഗത വകുപ്പ് നൽകിയത് ഏറ്റവും വലിയ ശിക്ഷയാണെന്നും ആൻറണി രാജു പ്രതികരിച്ചു. അതേസമയം, പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേസന്വേഷണത്തിന് മേൽനോട്ടം നൽകിയ ഐജി ഹർഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു.

വിസ്മയ കേസിലെ ഏക പ്രതിയായ കിരൺകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി നടപടിയോടായിരുന്നു ആന്‍റണി രാജുവിന്‍റെ പ്രതികരണം. ചില കേസുകളിൽ തെളിവുകളുടെ അഭാവത്തിൽ പ്രതികൾ രക്ഷപെടാറുണ്ട്. എന്നാൽ, വിസ്മയ കേസിൽ അതുണ്ടായില്ല. സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ജീവിതം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു കൊണ്ട് ഗതാഗതവകുപ്പ് നടപടിയെടുത്തു. 

Read Also: വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരൻ; കിരണിൻറെ ജാമ്യം റദ്ദാക്കി, ശിക്ഷാവിധി നാളെ

അന്വേഷണ സംഘവും പഴുതടച്ച അന്വേഷണം തന്നെയാണ് കേസിൽ നടത്തിയത്. കിരണിന് ഗതാഗത വകുപ്പ് നൽകിയത് ഏറ്റവും വലിയ ശിക്ഷയായിരുന്നു. കേസിൽ നടന്നത് മികച്ച അന്വേഷണമാണ്. തനിക്കെതിരെ വലിയ വിമർശനമാണ് ഉണ്ടായത്. കിരണിനെ പിരിച്ചുവിട്ടപ്പോൾ തനിക്കെതിരെ ഉയർന്ന ചോദ്യങ്ങൾക്കുളള മറുപടി കൂടിയാണ് ഈ വിധിയെന്നും ആന്‍റണി രാജു പറഞ്ഞു. 45 ദിവസം കൊണ്ടാണ് നടപടി സ്വീകരിച്ചത്.
 
കേസിലൂടെ സമൂഹത്തിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങണം. മുഖ്യമന്ത്രിയുടെ പിന്തുണയാണ് പിരിച്ചു വിടാനുള്ള ആത്മ വിശ്വാസം നൽകിയത്. പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയെങ്കിലും നൽകുമെന്നാണ് പ്രതീക്ഷ. നിയമത്തിലെ അപാകതയല്ല. നിയമം നടപ്പാക്കുന്നതിലെ അപാകതയാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഒരു ഉദ്യോഗസ്ഥനും സംരക്ഷണം നൽകില്ല എന്ന വ്യക്തമായ സന്ദേശം നൽകാൻ സർക്കാരിനായതിൽ സന്തോഷമുണ്ടെന്നും ആന്‍റണി രാജു പറഞ്ഞു.

Read Also: വിസ്മയയുടെ മരണം മുതൽ കിരൺ കുറ്റക്കാരനാണെന്ന വിധി വരെ; കേസിന്റെ നാൾവഴി

അതേസമയം, കേസന്വേഷണത്തിന് പൂർണ്ണ മേൽനോട്ടം വഹിച്ച ദക്ഷിണമേഖലാ ഐജി കൂടിയായിരുന്ന ഹർഷിത അട്ടല്ലൂരിയുടെ വാക്കുകൾ ഇങ്ങനെ. വിസ്മയ ഭർതൃവീട്ടിൽ അനുഭവിച്ചത് കൊടും പീഡനമാണ്. പൊലീസിന്‍റെ പരിശ്രമത്തിന് ഫലം കണ്ടു. പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഐജി പ്രതികരിച്ചു. സത്യസന്ധമായ അന്വേഷണം നടത്തിയ ഡിവൈഎസ്പി രാജ്കുമാറിന് നന്ദി പറയുന്നതായും ഹർഷിത പറഞ്ഞു. കേസിൽ സ്വതന്ത്ര സാക്ഷികളും ഡിജിറ്റൽ തെളിവുകളും നിർണായകമായെന്നും അന്വേഷണത്തിന് ഇത് സഹായകമായെന്നും ഐജി വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News