ADM Naveen Kumar Death: സസ്‌പെൻഷൻ ആദ്യപടി, പ്രശാന്തനെ പിരിച്ചുവിടും; നടപടി തുടമെന്ന് ആരോഗ്യവകുപ്പ്

ADM Naveen Kumar Death Updates: സംഭവത്തിന്റെ അന്വേഷണ റിപ്പോർട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീത ഐഎഎസ് റവന്യൂ സെക്രട്ടറിയ്ക്ക് കൈമാറിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 27, 2024, 08:20 AM IST
  • ടി വി പ്രശാന്തനെതിരെ നടപടി തുടരുമെന്ന് ആരോഗ്യവകുപ്പ്
  • പ്രശാന്തനെ പിരിച്ചുവിടാനുള്ള നടപടിയുമായി മുന്നോട്ടുപോകാനാണ് നിലവിലെ തീരുമാനം
ADM Naveen Kumar Death: സസ്‌പെൻഷൻ ആദ്യപടി, പ്രശാന്തനെ പിരിച്ചുവിടും; നടപടി തുടമെന്ന് ആരോഗ്യവകുപ്പ്

കണ്ണൂർ: എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരായി കൈക്കൂലി ആരോപണം ഉന്നയിച്ച പരാതിക്കാരനായ ടി വി പ്രശാന്തനെതിരെ നടപടി തുടരുമെന്ന് ആരോഗ്യവകുപ്പ്. പ്രശാന്തനെ പിരിച്ചുവിടാനുള്ള നടപടിയുമായി മുന്നോട്ടുപോകാനാണ് നിലവിലെ തീരുമാനം.

Also Read: പി പി ദിവ്യയെ കൈവിടാതെ സിപിഐഎം; പാർട്ടി നടപടി ഉടനുണ്ടാകില്ല!

പ്രശാന്തന് സർക്കാർ സർവീസ് ചട്ടം ബാധകമാകില്ല എങ്കിലും കമ്പനി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു മാത്രമേ പിരിച്ചു വിടാനാകൂ എന്നാണ് റിപ്പോർട്ട്. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ആദ്യം സസ്പെൻഷൻ നടപടിയെടുക്കാൻ തീരുമാനിച്ചത്.  സസ്പെൻഷൻ നടപടിയിൽ പ്രശാന്തന് മറുപടി നൽകാൻ സമയം നൽകും. അതിനുശേഷമാകും പിരിച്ചുവിടൽ നടപടിയെടുക്കുക. 

സ്വന്തമായി പെട്രോൾ പമ്പ് തുടങ്ങാൻ സർക്കാർ അനുമതി തേടണമെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു പ്രശാന്തന് അന്വേഷണ സംഘത്തോട് പറഞ്ഞത്.   ചട്ടപ്രകാരമുള്ള കടുത്ത നടപടി ആരംഭിക്കുമെന്ന് സസ്പെൻഷൻ ഉത്തരവിൽ തന്നെ വ്യക്തമാക്കിയിരുന്നു.  എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മന്ത്രി കെ രാജന് തിങ്കളാഴ്ച കൈമാറുമെന്നാണ് സൂചന.  

Also Read: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, കർക്കടക രാശിക്കാർക്ക് ബിസിനസിൽ നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

നിലവിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീത ഐഎഎസിൻ്റെ റിപ്പോർട്ട് റവന്യൂ സെക്രട്ടറിയുടെ പരിശോധനയിലാണ്. അന്വേഷണത്തിൽ കണ്ണൂർ കളക്ടർ അരുൺ കെ. വിജയന് ക്ലീൻ ചിറ്റാണ് നൽകിയിട്ടുണ്ട്. കളക്ടറുടെ ഇടപെടൽ സംബന്ധിച്ച് എതിർ പരാമർശങ്ങൾ ഒന്നും റിപ്പോർട്ടിലില്ല. എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്നാണ് കളക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. 

യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ പി പി ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോഴും പ്രോട്ടോകോൾ പ്രകാരം ഇടപെടാൻ ആകുമായിരുന്നില്ല എന്നും കളക്ടർ മൊഴിനൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കളക്ടർക്കെതിരേ നടപടി വേണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉടൻ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്.

Also Read: 2025 ൽ വ്യാഴം മൂന്ന് തവണ രാശി മാറും; ഇവർക്ക് നൽകും ആഡംബര ജീവിതം, നിങ്ങളും ഉണ്ടോ?

സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷന്‍ ആയി ജോലി ചെയ്തുവരുന്ന പ്രശാന്തനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും നടത്തിയ അന്വേഷണത്തിന് പിന്നാലെയായിരുന്നു പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News