ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷാവിധി നാളെ

2005 സെപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഉരുട്ടികൊലനടന്നത്.  

Last Updated : Jul 24, 2018, 04:41 PM IST
ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷാവിധി നാളെ

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷാവിധി നാളെ. കേസിലെ ഒന്നും രണ്ടും പ്രതികളെ റിമാന്‍ഡ് ചെയ്തു. ജിതകുമാറിനും ശ്രീകുമാറുമായിരുന്നു ആ രണ്ടു പ്രതികള്‍. ഇവര്‍ കൊലക്കുറ്റമാണ് ചെയ്തതെന്ന് തെളിഞ്ഞു. 

നാലും അഞ്ചും ആറും പ്രതികള്‍ നാളെ ഹാജരാകണമെന്ന് തിരുവനന്തപുരം സിബിഐ കോടതി പറഞ്ഞു. അജിത് കുമാര്‍, ഇ.കെ.സാബു, ഹരിദാസ് എന്നിവരാണ് ആ പ്രതികള്‍. ഇവര്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

2005 സെപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഉരുട്ടികൊലനടന്നത്. മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.

Trending News