പത്തനംതിട്ട: നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയങ്ങളൊന്നുമില്ലെന്ന് ആശയുടെ പിതാവ് ശിവാനന്ദൻ. കുടുംബപ്രശ്നങ്ങൾ ഇല്ലായിരുന്നെന്നും മാനസിക അസ്വസ്ഥതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നും ശിവാനന്ദൻ പറഞ്ഞു. മകളുടെ മരണത്തിൽ സംശയമൊന്നുമില്ലെന്നാണ് ശിവാനന്ദൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കുട്ടികളും പറഞ്ഞത് അമ്മ ആത്മഹത്യ ചെയ്തുവെന്നാണെന്നും. ഉല്ലാസിനെതിരായി ഒന്നും പറയാനില്ലെന്നും ശിവാനന്ദൻ പറഞ്ഞു. കുടുംബത്തിൽ ആരും ഉല്ലാസുമായി വഴക്കിനോ ശല്യപ്പെടുത്താനോ പോയിട്ടില്ലെന്നും ശിവാനന്ദൻ വ്യക്തമാക്കി. അതേസമയം ആശയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെയാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൂഴിക്കാട്ടെ വീട്ടിലാണ് ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പോലീസിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് പന്തളത്തെ വീട്ടിലെത്തിയ പോലീസാണ് ആശയെ മുകൾനിലയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശയും കുട്ടികളും രാത്രി മുകളിലെ നിലയിലാണ് കിടന്നിരുന്നത് എന്ന് പോലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ ഉല്ലാസ് വീട്ടിലുണ്ടായിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...