ഫൈനടിച്ച ബസ്സുകളിൽ നിന്ന് കിട്ടാനുള്ളത് 1 കോടി 10 ലക്ഷം; ബ്ലാക്ക് ലിസ്റ്റിലുള്ളത് 8600 ബസ്സുകൾ

കഴിഞ്ഞദിവസം 1729 ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ കേസെടുത്തു. 8 ബസ്സുകളുടെ ഫിറ്റ്നസ് റദ്ദാക്കുകയും 9 ഡ്രൈവർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 9, 2022, 10:16 AM IST
  • അമിതവേഗതയുടെ പേരിൽ മാത്രം 1752 ബസ്സുകളെയാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്.
  • സെപ്റ്റംബർ 30 വരെ രൂപമാറ്റം വരുത്തിയ ബസ്സുകൾ 78 തവണ പിടിയിലായെന്നും മോട്ടോർ വാഹന വകുപ്പ്
  • എയർഹോൺ ഉപയോഗിച്ചതിന് 57 വാഹനങ്ങളാണ് പിടികൂടിയത്
ഫൈനടിച്ച ബസ്സുകളിൽ നിന്ന് കിട്ടാനുള്ളത് 1 കോടി 10 ലക്ഷം; ബ്ലാക്ക് ലിസ്റ്റിലുള്ളത് 8600 ബസ്സുകൾ

തിരുവനന്തപുരം: വടക്കഞ്ചേരി ബസപകടത്തിന് പിന്നാലെ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള ഓപ്പറേഷൻ ഫോക്കസ് ത്രീ പരിശോധന പുരോഗമിക്കുന്നു. ബ്ലാക്ക് ലിസ്റ്റിലുള്ളത് 8600 ടൂറിസ്റ്റ് ബസ്സുകളാണ്. അമിതവേഗതയ്ക്ക് മാത്രം 1752 ബസ്സുകളെയാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്. അമിതമായി ലൈറ്റിംഗ് സംവിധാനം ഉപയോഗിച്ചതിന് 342 ബസ്സുകൾക്ക് പിഴയിട്ടു. കഴിഞ്ഞദിവസം സംസ്ഥാനത്തൊട്ടാകെ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 1729 ടൂറിസ്റ്റ് ബസ്സുകൾക്കെതിരെയും കേസെടുത്തു.

ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റം, സ്പീഡ് ഗവർണറുകളിലെ കൃത്രിമം, അമിതവേഗത, അലക്ഷ്യമായി വാഹനമോടിക്കൽ, അനധികൃത ലൈറ്റിംഗ് ശബ്ദസംവിധാനം, പുകയും പൂത്തിരിയും കത്തിക്കൽ തുടങ്ങി വിവിധ നിയമ ലംഘനങ്ങളാണ് ഭൂരിഭാഗം ബസ്സുകളിലും കണ്ടെത്തിയത്. ഓപ്പറേഷൻ ഫോക്കസ് ത്രീ എന്ന പേരിൽ നടക്കുന്ന പരിശോധന ഇന്ന് രണ്ടാം ദിവസവും ശക്തമായി പുരോഗമിക്കുകയാണ്. 

കഴിഞ്ഞദിവസം 1729 ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ കേസെടുത്തു. 8 ബസ്സുകളുടെ ഫിറ്റ്നസ് റദ്ദാക്കുകയും 9 ഡ്രൈവർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 83 വാഹനങ്ങളിൽ വേഗപ്പൂട്ട് സംവിധാനത്തിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. വിവിധ ബസ്സുകൾക്ക് പിഴയീടാക്കിയത് 2,16,000 രൂപയാണെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.

അതേസമയം നിയമ ലംഘനങ്ങളുടെ പേരിൽ ബ്ലാക്ക് ലിസ്റ്റിലുള്ളത് 8600 ടൂറിസ്റ്റ് ബസുകളാണ്. അമിതവേഗതയുടെ പേരിൽ മാത്രം 1752 ബസ്സുകളെയാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്. സെപ്റ്റംബർ 30 വരെ രൂപമാറ്റം വരുത്തിയ ബസ്സുകൾ 78 തവണ പിടിയിലായെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. അമിതമായി ലൈറ്റിംഗ് സംവിധാനം ഉപയോഗിച്ചതിന് 342 ബസുകൾ പിഴയിട്ടപ്പോൾ എയർഹോൺ ഉപയോഗിച്ചതിന് 57 വാഹനങ്ങളാണ് പിടികൂടിയത്. സ്പീഡ് ഗവേർണർ സ്ഥാപിക്കാത്ത 37 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. ഇങ്ങനെ, ആകെത്തുകയായി ഒരു കോടി 10 ലക്ഷം രൂപയാണ് വിവിധയിനങ്ങളിൽ മോട്ടോർ വാഹന വകുപ്പിന് പിഴയിനത്തിൽ കിട്ടാനുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News