തിരുവനന്തപുരം: വഞ്ചിയൂരിൽ യുവതിക്ക് നേരെ നടന്ന പീഡന ശ്രമത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ ഇരയായ സ്ത്രീക്ക് ആക്ഷേപം ഇല്ല. കേസിൽ പോലീസ് അന്വേഷണം നടത്തുന്നു. ഉന്നത പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആഭ്യന്തര വകുപ്പ് പരാജയം എന്നത് തെറ്റായ പ്രചരണമാണ്. പ്രതിപക്ഷ നേതാവ് എല്ലാ വിഷയങ്ങളെയും രാഷ്ട്രീയ വത്കരിക്കുന്നു.കലാപം ഉണ്ടാക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നു.സാധ്യതമായ മുഴുവൻ കാര്യങ്ങളും സർക്കാരും പൊലീസും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ALSO READ: വഞ്ചിയൂരിൽ സ്ത്രീക്കെതിരായ അതിക്രമം; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
അതേസമയം തനിക്കെതിരായ ട്രോളുകളിൽ വലിയ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു. ട്രോൾ ഇടുന്നവർ അല്ലലോ കാര്യങ്ങൾ തീരുമാനിക്കുന്നത്. സ്പീക്കർക്ക് സഭയെ കാണാൻ കഴിയാത്ത തരത്തിലാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചതെന്നും വി ശിവൻകുട്ടി പറഞ്ഞു.
അതേസമയം വഞ്ചിയൂർ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. വഞ്ചിയൂർ മൂലവിളാകത്ത് വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. മരുന്നു വാങ്ങാനായി ഇരുചക്ര വാഹനത്തിൽ പുറത്തിറങ്ങുമ്പോഴാണ് പീഡനശ്രമം. പോലീസിൽ പരാതി അറിയിച്ചിട്ടും സഹായം ലഭിച്ചില്ലെന്ന് ഇരയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പോലീസിൽ വിവരം അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം. കഴിഞ്ഞ 13-ന് രാത്രി 11മണിക്കാണ് സംഭവം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...